---
title: "ആലക്കോട് കെട്ടിടത്തില്‍ നിന്ന് താഴെവീണ് യുവാവ് മരിച്ചു"
english_title: "A young man died after falling from a building in Alakode"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106884/a-young-man-died-after-falling-from-a-building-in-alakode"
published_at: "2023-04-03T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642a997e1ad09_Picsart_23-04-03_14-39-11-051.jpg"
keywords: []
---

# ആലക്കോട് കെട്ടിടത്തില്‍ നിന്ന് താഴെവീണ് യുവാവ് മരിച്ചു

> **Lead Summary:** **ആലക്കോട്**: കെട്ടിടത്തില്‍ നിന്ന് താഴെവീണ് യുവാവ് മരിച്ചു.ആലക്കോട് ബസ്റ്റാന്റിനടുത്തുള്ള മെട്രോ സൂപ്പര്‍മാര്‍ക്കറ്റിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന രയരോം പള്ളിപ്പടിയിലെ മഞ്ചാടിക്കല്‍ വീട്ടില്‍ ജസ്റ്റിന്‍ (മുത്ത്-36) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒന്‍പതോടെയാണ് ഇയാള്‍ വീടിന്റെ ടെറസില്‍ നിന്ന് താഴേക്ക് വീണത്.

## Article Content

**ആലക്കോട്**: കെട്ടിടത്തില്‍ നിന്ന് താഴെവീണ് യുവാവ് മരിച്ചു.ആലക്കോട് ബസ്റ്റാന്റിനടുത്തുള്ള മെട്രോ സൂപ്പര്‍മാര്‍ക്കറ്റിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന രയരോം പള്ളിപ്പടിയിലെ മഞ്ചാടിക്കല്‍ വീട്ടില്‍ ജസ്റ്റിന്‍ (മുത്ത്-36) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒന്‍പതോടെയാണ് ഇയാള്‍ വീടിന്റെ ടെറസില്‍ നിന്ന് താഴേക്ക് വീണത്.

ഗുരുതരമായി പരിക്കുപറ്റിയ ജസ്റ്റിനെ ഉടന്‍ തന്നെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മരണപ്പെട്ട സമയം ജസ്റ്റിനും ഭാര്യയുടെ അച്ഛനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രയരോത്തെ പരേതനായ സെബാസ്റ്റ്യന്‍-ലിസി ദമ്പതികളുടെ മകനാണ്. ഭാര്യ: ശാലിനി. രണ്ട് മക്കളുണ്ട്. ഫോണില്‍ സംസാരിക്കവെ അബദ്ധത്തില്‍ ടെറസില്‍ നിന്ന് വീഴുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106884/a-young-man-died-after-falling-from-a-building-in-alakode)