---
title: "സിസിടിവി ദൃശ്യങ്ങളിലുള്ളയാള്‍ ട്രെയിനില്‍ തീയിട്ട പ്രതിയല്ലെന്ന് പൊലീസ്, പ്രദേശവാസിയെന്ന് സൂചന"
english_title: "Kozhikodu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106891/kozhikodu"
published_at: "2023-04-03T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642aa06b7f369_Screenshot_20230403-151601_Facebook.jpg"
keywords: []
---

# സിസിടിവി ദൃശ്യങ്ങളിലുള്ളയാള്‍ ട്രെയിനില്‍ തീയിട്ട പ്രതിയല്ലെന്ന് പൊലീസ്, പ്രദേശവാസിയെന്ന് സൂചന

> **Lead Summary:** **കോഴിക്കോട്**: ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനില്‍ ഇന്നലെ രാത്രി തീയിട്ട സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലുള്ളയാള്‍ അക്രമിയല്ലെന്ന് സൂചന.കാപ്പാട് സ്വദേശിയാണ് ഇയാളെന്നാണ് വിവരം. സംഭവം നടന്ന് ഏതാണ്ട് രണ്ട ്മണിക്കൂറിന് ശേഷമുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ബാഗും ഫോണും കൈവശമുണ്ടായിരുന്നു. ഇയാളെ മറ്റൊരാള്‍ വന്ന് കൂട്ടികൊണ്ട് പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

## Article Content

**കോഴിക്കോട്**: ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനില്‍ ഇന്നലെ രാത്രി തീയിട്ട സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലുള്ളയാള്‍ അക്രമിയല്ലെന്ന് സൂചന.കാപ്പാട് സ്വദേശിയാണ് ഇയാളെന്നാണ് വിവരം. സംഭവം നടന്ന് ഏതാണ്ട് രണ്ട ്മണിക്കൂറിന് ശേഷമുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ബാഗും ഫോണും കൈവശമുണ്ടായിരുന്നു. ഇയാളെ മറ്റൊരാള്‍ വന്ന് കൂട്ടികൊണ്ട് പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

വലിയ പൊലീസ് സന്നാഹവും ആള്‍ക്കൂട്ടവും ഉളള സ്ഥലത്ത് അക്രമി രണ്ട് മണിക്കൂറോളം നില്‍ക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.ആ ദൃശ്യങ്ങളെ കേന്ദ്രീകരിച്ചുള്ള അന്വേേഷണം പൊലീസ് അവസാനിപ്പിച്ചെന്നാണ് സൂചന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106891/kozhikodu)