---
title: "നോക്കുകുത്തിയായി ആരോഗ്യവകുപ്പിന്റെ പൊളിച്ചുനീക്കാനായ വാഹനം"
english_title: "Payyannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106898/payyannur"
published_at: "2023-04-03T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642aa46648f3c_IMG-20230403-WA0158.jpg"
keywords: []
---

# നോക്കുകുത്തിയായി ആരോഗ്യവകുപ്പിന്റെ പൊളിച്ചുനീക്കാനായ വാഹനം

> **Lead Summary:** **പയ്യന്നൂർ** : നോക്കുകുത്തിയായി ആരോഗ്യവകുപ്പിന്റെ പൊളിച്ചുനീക്കാനായ വാഹനം. അഞ്ചുവർഷമായിട്ടും പൊളിച്ചുനീക്കേണ്ട ഈ വാഹനമാണ് ഒരു ഉപകാരവുമില്ലാതെ മതിൽക്കെട്ടിനകത്ത് വഴിമുടക്കി കിടക്കുന്നത്. വിവിധ വകുപ്പുകളിൽനിന്നുള്ള കാലതാമസമാണ് കാരണം. കോവിഡ് തുടങ്ങുന്നതിനും രണ്ടുവർഷം മുൻപ്‌ പൊളിച്ചുനീക്കാനായി കൊണ്ടുവന്നിട്ടതാണ് ആരോഗ്യവകുപ്പിന് കീഴിലെ കെ.എച്ച്.ആർ.ഡബ്ല്യു.എസ് സൊസൈറ്റിയുടെ വാഹനം. പേവാർഡിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടാണ് വാഹനം എത്തിച്ചത്.

## Article Content

**പയ്യന്നൂർ** : നോക്കുകുത്തിയായി ആരോഗ്യവകുപ്പിന്റെ പൊളിച്ചുനീക്കാനായ വാഹനം. അഞ്ചുവർഷമായിട്ടും പൊളിച്ചുനീക്കേണ്ട ഈ വാഹനമാണ് ഒരു ഉപകാരവുമില്ലാതെ മതിൽക്കെട്ടിനകത്ത് വഴിമുടക്കി കിടക്കുന്നത്. വിവിധ വകുപ്പുകളിൽനിന്നുള്ള കാലതാമസമാണ് കാരണം. കോവിഡ് തുടങ്ങുന്നതിനും രണ്ടുവർഷം മുൻപ്‌ പൊളിച്ചുനീക്കാനായി കൊണ്ടുവന്നിട്ടതാണ് ആരോഗ്യവകുപ്പിന് കീഴിലെ കെ.എച്ച്.ആർ.ഡബ്ല്യു.എസ് സൊസൈറ്റിയുടെ വാഹനം. പേവാർഡിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടാണ് വാഹനം എത്തിച്ചത്.

വാഹനം പേവാർഡിന്റെ മുന്നിലെ ഗേറ്റിലൂടെയാണ് അകത്ത് കയറ്റിയിട്ടത്. കോവിഡ് തുടങ്ങിയപ്പോൾ കോവിഡ് വാർഡായി പേവാർഡിനെ മാറ്റുന്നതിനായി വാഹനത്തിന് സമീപത്തായി താത്‌കാലിക റാമ്പ് നിർമിച്ചിരുന്നു. കൂടാതെ, റോഡ് വികസനത്തിന്റെ ഭാഗമായി നിലവിലുള്ള മതിൽ പൊളിക്കേണ്ടതുമുണ്ട്. സർക്കാരിന്റെ സ്ഥലമായതിനാലുള്ള കടമ്പകൾ കാരണം ഇതിനല്പം താമസവുമുണ്ട്. വാഹനം കിടക്കുന്നതിന്റെ വടക്കുഭാഗത്തായി വൈദ്യുതി പോസ്റ്റും ഇതിനിടയിൽ സ്ഥാപിച്ചിട്ടുണ്ട്. എങ്കിലും താത്കാലിക റാമ്പ് പൊളിക്കുന്നതോടെ വാഹനം ഇതിനകത്തേക്ക് കയറ്റിയതുപോലെ തിരിച്ചിറക്കാനും പറ്റും. വാഹനം ലേലത്തിലൂടെ പൊളിച്ച് നീക്കംചെയ്യുന്നതിനുള്ള അനുമതിക്കായുള്ള നടപടികൾ സൊസൈറ്റി നടത്തിയിട്ടുണ്ടെങ്കിലും അനുമതി ലഭിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106898/payyannur)