---
title: "കണ്ണവം വട്ടോളി പുഴ വേനൽച്ചൂടിൽ വറ്റിവരണ്ട് കൽക്കൂമ്പാരമായി. "
english_title: "Chittariparambapanchayath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106903/chittariparambapanchayath"
published_at: "2023-04-03T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642aa653e06b9_IMG-20230403-WA0157.jpg"
keywords: []
---

# കണ്ണവം വട്ടോളി പുഴ വേനൽച്ചൂടിൽ വറ്റിവരണ്ട് കൽക്കൂമ്പാരമായി. 

> **Lead Summary:** **ചിറ്റാരിപ്പറമ്പ് : **ഗ്രാമപ്പഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ ഒഴുകുന്ന കണ്ണവം വട്ടോളി പുഴ വേനൽച്ചൂടിൽ വറ്റിവരണ്ട് കൽക്കൂമ്പാരമായി. പ്രളയകാലത്ത് കരകവിഞ്ഞ് ഒഴുകിയ പുഴയിൽ ഇപ്പോൾ കൈവിരൽ നനക്കാൻ പോലും വെള്ളമില്ല. കൊടുംചൂടിൽ പ്രധാന തോടുകളും നീരുറവകളും വറ്റിവരണ്ടതോടെയാണ് പുഴയും മെലിഞ്ഞുണങ്ങിയത്. കണ്ണവം വനാന്തർഭാഗത്ത്നിന്നാണ് കണ്ണവം പുഴയുടെ തുടക്കും. മുൻ കാലങ്ങളിൽ വേനൽകാലത്തും പുഴയിൽ കൂടിവെള്ളം ഒഴുകാറുണ്ടായിരുന്നു. എടയാർ മുതൽ മുടപ്പത്തൂർവരെ പുഴയിൽ ആഴമുള്ള സ്ഥലങ്ങളിൽ വെള്ളം കെട്ടിനിൽക്കാറുണ്ടായിരുന്നു. ഇവിടങ്ങൾ പുഴമത്സ്യങ്ങളുടെ ആവാസ കേന്ദ്രങ്ങൾ കൂടിയായിരുന്നു. പ്രളയകാലത്തോടെയാണ് പുഴയുടെ ഗതി തന്നെ മാറാൻതുടങ്ങിയത്. പ്രളയകാലത്ത് കണ്ണവംവനത്തിലുണ്ടായ ഉരുൾപൊട്ടലിനെത്തുടർന്ന് കുത്തിയൊഴുകിയെത്തിയ കൽക്കൂനകളാണ് ഇപ്പോൾ പുഴയുടെ വിവിധ പ്രദേശങ്ങളിലുള്ളത്.

## Article Content

**ചിറ്റാരിപ്പറമ്പ് : **ഗ്രാമപ്പഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ ഒഴുകുന്ന കണ്ണവം വട്ടോളി പുഴ വേനൽച്ചൂടിൽ വറ്റിവരണ്ട് കൽക്കൂമ്പാരമായി. പ്രളയകാലത്ത് കരകവിഞ്ഞ് ഒഴുകിയ പുഴയിൽ ഇപ്പോൾ കൈവിരൽ നനക്കാൻ പോലും വെള്ളമില്ല. കൊടുംചൂടിൽ പ്രധാന തോടുകളും നീരുറവകളും വറ്റിവരണ്ടതോടെയാണ് പുഴയും മെലിഞ്ഞുണങ്ങിയത്. കണ്ണവം വനാന്തർഭാഗത്ത്നിന്നാണ് കണ്ണവം പുഴയുടെ തുടക്കും. മുൻ കാലങ്ങളിൽ വേനൽകാലത്തും പുഴയിൽ കൂടിവെള്ളം ഒഴുകാറുണ്ടായിരുന്നു. എടയാർ മുതൽ മുടപ്പത്തൂർവരെ പുഴയിൽ ആഴമുള്ള സ്ഥലങ്ങളിൽ വെള്ളം കെട്ടിനിൽക്കാറുണ്ടായിരുന്നു. ഇവിടങ്ങൾ പുഴമത്സ്യങ്ങളുടെ ആവാസ കേന്ദ്രങ്ങൾ കൂടിയായിരുന്നു. പ്രളയകാലത്തോടെയാണ് പുഴയുടെ ഗതി തന്നെ മാറാൻതുടങ്ങിയത്. പ്രളയകാലത്ത് കണ്ണവംവനത്തിലുണ്ടായ ഉരുൾപൊട്ടലിനെത്തുടർന്ന് കുത്തിയൊഴുകിയെത്തിയ കൽക്കൂനകളാണ് ഇപ്പോൾ പുഴയുടെ വിവിധ പ്രദേശങ്ങളിലുള്ളത്.

എടയാർ നടപ്പാലത്തിന് സമീപം പുഴ നിറയെ കൽക്കൂമ്പാരമായതോടെ പുഴ ഗതിമാറി ഒഴുകാൻ തുടങ്ങി.പുഴയിലെ താഴ്ചയുള്ള സ്ഥലങ്ങൾ കല്ലും മണലും നിറഞ്ഞതോടെ പുഴമത്സ്യങ്ങളെയും കാണാതായി. നീരോഴുക്ക് നിലച്ചതോടെ പുഴയുടെ പലഭാഗവും ഇപ്പോൾ മരുഭൂസമമാണ്. പുഴയിലെ മണലും കല്ലും മാത്രമാണിപ്പോൾ തെളിഞ്ഞ് കാണുന്നത്. കാർഷികവിളകൾ കരിഞ്ഞുണങ്ങി തുടങ്ങി. പുഴ വറ്റിവരണ്ടതോടെ സമീപപ്രദേശങ്ങളിലെ കിണറുകളിലെ വെള്ളം താഴുകയും കാർഷികവിളകൾ ഉണങ്ങിനശിക്കാനും തുടങ്ങി. നെൽപ്പാടങ്ങളും കമുകിൻതോട്ടങ്ങളും തെങ്ങിൻതോപ്പുകളും വേനൽ കാഠിന്യത്തിൽ വരണ്ടുണങ്ങി. വേനൽക്കാലത്തെ കുടിവെള്ളക്ഷാമത്തെ അതിജീവിക്കാൻ നാട്ടുകാർ വട്ടോളി പുതിയപാലത്തിന് സമീപം താത്‌കാലിക തടയണ നിർമിച്ചിട്ടുണ്ട്. വെള്ളം വറ്റിയതോടെ പുഴയെ ആശ്രയിച്ച് കഴിയുന്ന കർഷകരും പ്രതിസന്ധിയിലായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106903/chittariparambapanchayath)