---
title: "സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു."
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106910/kannur"
published_at: "2023-04-03T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642aaba37f0e2_IMG-20230403-WA0162.jpg"
keywords: []
---

# സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു.

> **Lead Summary:** സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ ഗവ: ആശുപത്രിയുടെ സഞ്ചരിക്കുന്ന നേത്ര വിഭാഗം യൂണിറ്റിൻ്റെയും എരഞ്ഞോളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെയും അഴീക്കോടൻ ലൈബ്രറി മലാലിൻ്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

## Article Content

സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ ഗവ: ആശുപത്രിയുടെ സഞ്ചരിക്കുന്ന നേത്ര വിഭാഗം യൂണിറ്റിൻ്റെയും എരഞ്ഞോളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെയും അഴീക്കോടൻ ലൈബ്രറി മലാലിൻ്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

മലാൽ അഴീക്കോടൻ ലൈബ്രറി ഹാളിൽ എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി.ശ്രീഷ ഉദ്ഘാടനം ചെയ്തു.പി.വിജു അധ്യക്ഷത വഹിച്ചു.ജില്ലാ ആശുപത്രി ഓഫ്താൽമിക്ക് സർജൻ ഡോ: സന്ധ്യാ റാം ക്യാമ്പ് വിശദീകരണം നടത്തി.എം.കെ.പ്രഭാവതി, പി.കെ.ഗായത്രിദേവി, ബീനാ വർഗ്ഗീസ്, സി.സുനിൽകുമാർ എന്നിവർ സംസാരിച്ചു.14 പേർക്ക് പാലിയേറ്റീവ് കിറ്റ് വിതരണം ചെയ്തു. നൂറോളം പേരെ ക്യാമ്പിൽ പരിശോധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106910/kannur)