---
title: "കേളകം പോലീസ് സ്റ്റേഷൻ സന്ദർശക മുറി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു"
english_title: "The Chief Minister inaugurated the Kelakam Police Station Visitor's Room"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106918/the-chief-minister-inaugurated-the-kelakam-police-station-visitors-room"
published_at: "2023-04-03T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642ab6e4aa074_Picsart_23-04-03_16-46-36-291.jpg"
keywords: []
---

# കേളകം പോലീസ് സ്റ്റേഷൻ സന്ദർശക മുറി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കേളകം**: കേളകം സ്റ്റേഷൻ ഉൾപ്പടെ ജില്ലയിലെ 18 സ്റ്റേഷനുകളിൽ നിർമിച്ച സന്ദർശക മുറികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പാലക്കാട് പുത്തൂർ പോലീസ് സ്റ്റേഷൻ പുതിയ കെട്ടിടം,ബേക്കൽ സബ് ഡിവിഷൻ പോലീസ് കൺട്രോൾ റൂം ശിലാസ്ഥാപനം എന്നിവയും മുഖ്യമന്ത്രി കേളകത്ത് വെച്ച് ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.

## Article Content

**കേളകം**: കേളകം സ്റ്റേഷൻ ഉൾപ്പടെ ജില്ലയിലെ 18 സ്റ്റേഷനുകളിൽ നിർമിച്ച സന്ദർശക മുറികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പാലക്കാട് പുത്തൂർ പോലീസ് സ്റ്റേഷൻ പുതിയ കെട്ടിടം,ബേക്കൽ സബ് ഡിവിഷൻ പോലീസ് കൺട്രോൾ റൂം ശിലാസ്ഥാപനം എന്നിവയും മുഖ്യമന്ത്രി കേളകത്ത് വെച്ച് ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.

സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു .പോലീസ് മേധാവി അനിൽകാന്ത്,എ.ഡി.ജി.പി എം.ആർ.അജിത്കുമാർ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ,ഡി.ഐ.ജി പുട്ട വിമലാദിത്യ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106918/the-chief-minister-inaugurated-the-kelakam-police-station-visitors-room)