---
title: "വയനാട് ചുരത്തില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. "
english_title: "Two people were injured in a road accident at Wayanad Pass. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106930/two-people-were-injured-in-a-road-accident-at-wayanad-pass"
published_at: "2023-04-03T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642ad72e4890b_ADASGDG.jpg"
keywords: []
---

# വയനാട് ചുരത്തില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. 

> **Lead Summary:** **ലക്കിടി:** വയനാട് ചുരത്തില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ചുരം ഒന്‍പതാം വളവിന് സമീപം ടിപ്പറും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ യാത്രികരുള്‍പ്പെടെ ബൈക്ക് കൊക്കയിലേക്ക് വീണു. വയനാട് ചുള്ളിയോട് സ്വദേശികള്‍ സഞ്ചരിച്ച കെ.എല്‍ 73 ഇ 1104 ബൈക്ക് ആണ് അപകടത്തില്‍ പെട്ടത്. റാഷിദ്, ഷരീഫ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തില്‍ പെട്ടവരെ നാട്ടുകാരും പോലീസും ചേര്‍ന്ന് മുകളില്‍ എത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി.

## Article Content

**ലക്കിടി:** വയനാട് ചുരത്തില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ചുരം ഒന്‍പതാം വളവിന് സമീപം ടിപ്പറും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ യാത്രികരുള്‍പ്പെടെ ബൈക്ക് കൊക്കയിലേക്ക് വീണു. വയനാട് ചുള്ളിയോട് സ്വദേശികള്‍ സഞ്ചരിച്ച കെ.എല്‍ 73 ഇ 1104 ബൈക്ക് ആണ് അപകടത്തില്‍ പെട്ടത്. റാഷിദ്, ഷരീഫ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തില്‍ പെട്ടവരെ നാട്ടുകാരും പോലീസും ചേര്‍ന്ന് മുകളില്‍ എത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106930/two-people-were-injured-in-a-road-accident-at-wayanad-pass)