---
title: "കാട്ടുപന്നി ബൈക്കിലിടിച്ച് ബൈക്ക് യാത്രികര്‍ക്ക്  പരിക്കേറ്റു."
english_title: "A wild boar hit the bike and injured the bikers. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106947/a-wild-boar-hit-the-bike-and-injured-the-bikers"
published_at: "2023-04-03T20:18:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642ae778c9c3f_gfgdhfg.jpg"
keywords: []
---

# കാട്ടുപന്നി ബൈക്കിലിടിച്ച് ബൈക്ക് യാത്രികര്‍ക്ക്  പരിക്കേറ്റു.

> **Lead Summary:** **പുല്‍പ്പള്ളി: **കാട്ടുപന്നി ബൈക്കിലിടിച്ച് ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റു. പാടിച്ചിറ താന്നിമലയില്‍ അഭിലാഷ് , മകന്‍ ആരവ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം 9 മണിയോടെയായിരുന്നു സംഭവം. കേണിച്ചിറ പുല്‍പ്പള്ളി റുട്ടില്‍ റേഷന്‍ കടയ്ക്ക് സമീപത്ത് വച്ചായിരുന്നു അപകടം. താഴെമുണ്ടയില്‍ ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവര്‍. ഗുരുതരമായി പരിക്കേറ്റ അഭിലാഷിനെ ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മകന്‍ ആരവ് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

## Article Content

**പുല്‍പ്പള്ളി: **കാട്ടുപന്നി ബൈക്കിലിടിച്ച് ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റു. പാടിച്ചിറ താന്നിമലയില്‍ അഭിലാഷ് , മകന്‍ ആരവ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം 9 മണിയോടെയായിരുന്നു സംഭവം. കേണിച്ചിറ പുല്‍പ്പള്ളി റുട്ടില്‍ റേഷന്‍ കടയ്ക്ക് സമീപത്ത് വച്ചായിരുന്നു അപകടം. താഴെമുണ്ടയില്‍ ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവര്‍. ഗുരുതരമായി പരിക്കേറ്റ അഭിലാഷിനെ ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മകന്‍ ആരവ് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106947/a-wild-boar-hit-the-bike-and-injured-the-bikers)