---
title: "3 വയസ് പ്രായമുള്ള ഗര്‍ഭിണിയായ ആടിനെയാണ് വന്യമൃഗം കൊന്നു."
english_title: "A wild animal killed a 3-year-old pregnant goat."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106951/a-wild-animal-killed-a-3-year-old-pregnant-goat"
published_at: "2023-04-03T20:32:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642aeade26b66_sfdzgfhbcv.jpg"
keywords: []
---

# 3 വയസ് പ്രായമുള്ള ഗര്‍ഭിണിയായ ആടിനെയാണ് വന്യമൃഗം കൊന്നു.

> **Lead Summary:** **പുല്‍പ്പള്ളി: **പുല്‍പ്പള്ളി ചേകാടി താഴശേരി കോളനിയിലെ 3 വയസ് പ്രായമുള്ള ഗര്‍ഭിണിയായ ആടിനെയാണ് വന്യമൃഗം കൊന്നത്. ഇന്ന് വൈകിട്ട് 4 മണിയോടെയാണ് സംഭവം. വീട്ടിനടുത്തെ വയലില്‍ ആടുകളെ മേയാന്‍ വിട്ടതായിരുന്നു. ഈ കൂട്ടത്തില്‍ നിന്നാണ് ആടിനെ വന്യമൃഗം പിടികൂടിയത്.

## Article Content

**പുല്‍പ്പള്ളി: **പുല്‍പ്പള്ളി ചേകാടി താഴശേരി കോളനിയിലെ 3 വയസ് പ്രായമുള്ള ഗര്‍ഭിണിയായ ആടിനെയാണ് വന്യമൃഗം കൊന്നത്. ഇന്ന് വൈകിട്ട് 4 മണിയോടെയാണ് സംഭവം. വീട്ടിനടുത്തെ വയലില്‍ ആടുകളെ മേയാന്‍ വിട്ടതായിരുന്നു. ഈ കൂട്ടത്തില്‍ നിന്നാണ് ആടിനെ വന്യമൃഗം പിടികൂടിയത്.

കടുവയാണ് ആടിനെ കൊന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.ആളുകള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് കടുവ ആടിനെ വനാതിര്‍ത്തിയില്‍ ഉപേക്ഷിച്ചു കടന്നു കളഞ്ഞതായും നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി. പ്രദേശത്ത് കടുവ ശല്യം രൂക്ഷമാണെന്ന് കോളനിവാസികള്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106951/a-wild-animal-killed-a-3-year-old-pregnant-goat)