---
title: "വന്യ ജീവി ആടിനെ കടിച്ചു കൊന്ന് തിന്ന സംഭവത്തിൽ വന്യജീവി പുലി എന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. "
english_title: "The forest department confirmed that the wild animal was a tiger in the incident where the goat was bitten and eaten."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106966/the-forest-department-confirmed-that-the-wild-animal-was-a-tiger-in-the-incident-where-the-goat-was-bitten-and-eaten"
published_at: "2023-04-03T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642b01221aaf5_sfsgfd.jpg"
keywords: []
---

# വന്യ ജീവി ആടിനെ കടിച്ചു കൊന്ന് തിന്ന സംഭവത്തിൽ വന്യജീവി പുലി എന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. 

> **Lead Summary:** **കേളകം: **കേളകം വെളളൂന്നിയിൽ വന്യ ജീവി ആടിനെ കടിച്ചു കൊന്ന് തിന്ന സംഭവത്തിൽ വന്യജീവി പുലി എന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. കണ്ടംതോആടിനെ കടിച്ചു കൊന്ന് തിടിലെ നെല്ല് നിൽക്കുംകാലായിൽ പ്രകാശൻ്റെ ആടിനെയാണ് വന്യ ജീവി കടിച്ചു കൊന്നത്.സംഭവ സ്ഥലം പരിശോധിച്ച വനപാലകർ പുലിയെന്ന് സ്ഥിരീകരിച്ചു .

## Article Content

**കേളകം: **കേളകം വെളളൂന്നിയിൽ വന്യ ജീവി ആടിനെ കടിച്ചു കൊന്ന് തിന്ന സംഭവത്തിൽ വന്യജീവി പുലി എന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. കണ്ടംതോആടിനെ കടിച്ചു കൊന്ന് തിടിലെ നെല്ല് നിൽക്കുംകാലായിൽ പ്രകാശൻ്റെ ആടിനെയാണ് വന്യ ജീവി കടിച്ചു കൊന്നത്.സംഭവ സ്ഥലം പരിശോധിച്ച വനപാലകർ പുലിയെന്ന് സ്ഥിരീകരിച്ചു .

തിങ്കളാഴ്ച പുലർച്ചെ 1.30 ഓടെയാണ് സംഭവം.പ്രകാശൻ്റെ വീടിന് പുറകുവശത്തെ ആട്ടിൻ കൂട്ടിൽ തള്ള ആടിനൊപ്പം ഉണ്ടായിരുന്ന ആടിനെയാണ് പുലി കടിച്ചു കൊന്ന്ഭക്ഷിച്ചത് .പ്രകാശൻ്റ വീട്ടിൽ നിന്നും 150 മീറ്ററോളം ആടിനെ വലിച്ച് കൊണ്ട് പോയി തല ഒഴികെ പൂർണമായും ഭക്ഷിച്ച നിലയിലാണ് കണ്ടത്.വീടിനു മുറ്റത്തും ആട്ടിൻ കൂടിൻ പരിസരത്തും കാൽപ്പാടുകളും കണ്ടെത്തി.

ഈ പ്രദേശത്ത് പുലിയുടെ ആക്രമണം ആദ്യമായാണെന്നും മറ്റ് ആടുകളെ ആക്രമിക്കാൻ വീണ്ടും പുലി എത്തുമോ എന്ന് ഭയമുള്ളതായി പ്രകാശൻ പറഞ്ഞു. , കൊട്ടിയൂർ വെസ്റ്റഡ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, സി.ജെ റോബർട്ട്, ബീറ്റ് ഓഫീസർ ഷിജിൻ എന്നിവർ സന്ദർശിച്ചു.പുലിയാണ് ആക്രമിച്ചതെന്നും കാൽപ്പാടുകൾ വ്യക്തമാണെന്നും വെസ്റ്റഡ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, സി.ജെ റോബർട്ട് പറഞ്ഞു. പ്രദേശത്ത് വനപാലകരുടെ നേതൃത്വത്തിൽ പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106966/the-forest-department-confirmed-that-the-wild-animal-was-a-tiger-in-the-incident-where-the-goat-was-bitten-and-eaten)