---
title: "ക​ഫ്സി​റ​പ്പ് സാ​മ്പി​ളു​ക​ളി​ൽ ജീ​വ​ന് ഹാ​നി​ക​ര​മാ​യ പ​ദാ​ർ​ഥ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​താ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ"
english_title: "Delhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106995/delhi"
published_at: "2023-04-04T09:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642ba1d5e9a84_IMG-20230404-WA0005.jpg"
keywords: []
---

# ക​ഫ്സി​റ​പ്പ് സാ​മ്പി​ളു​ക​ളി​ൽ ജീ​വ​ന് ഹാ​നി​ക​ര​മാ​യ പ​ദാ​ർ​ഥ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​താ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ

> **Lead Summary:** **ന്യൂ​ഡ​ൽ​ഹി:** ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഇ​ന്ത്യ​യി​ൽ​നി​ന്ന് ഉ​സ്ബെ​കി​സ്താ​നി​ലേ​ക്ക് ക​യ​റ്റി അ​യ​ച്ച ക​ഫ്സി​റ​പ്പ് സാ​മ്പി​ളു​ക​ളി​ൽ ജീ​വ​ന് ഹാ​നി​ക​ര​മാ​യ പ​ദാ​ർ​ഥ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​താ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ. എ​ന്നാ​ൽ, ഇ​തു​പോ​ലെ ഗാം​ബി​യ​യി​ലേ​ക്ക് ക​യ​റ്റി അ​യ​ച്ച സാ​മ്പി​ളു​ക​ളി​ൽ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള അ​സ്വാ​ഭാ​വി​ക​ത ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നും ഡോ. ​ജോ​ൺ ബ്രി​ട്ടാ​സ് എം.​പി രാ​ജ്യ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​നു​ള്ള രേ​ഖാ​മൂ​ല​മു​ള്ള മ​റു​പ​ടി​യി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

## Article Content

**ന്യൂ​ഡ​ൽ​ഹി:** ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഇ​ന്ത്യ​യി​ൽ​നി​ന്ന് ഉ​സ്ബെ​കി​സ്താ​നി​ലേ​ക്ക് ക​യ​റ്റി അ​യ​ച്ച ക​ഫ്സി​റ​പ്പ് സാ​മ്പി​ളു​ക​ളി​ൽ ജീ​വ​ന് ഹാ​നി​ക​ര​മാ​യ പ​ദാ​ർ​ഥ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​താ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ. എ​ന്നാ​ൽ, ഇ​തു​പോ​ലെ ഗാം​ബി​യ​യി​ലേ​ക്ക് ക​യ​റ്റി അ​യ​ച്ച സാ​മ്പി​ളു​ക​ളി​ൽ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള അ​സ്വാ​ഭാ​വി​ക​ത ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നും ഡോ. ​ജോ​ൺ ബ്രി​ട്ടാ​സ് എം.​പി രാ​ജ്യ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​നു​ള്ള രേ​ഖാ​മൂ​ല​മു​ള്ള മ​റു​പ​ടി​യി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

ഈ ​ര​ണ്ടു മ​രു​ന്നു ക​മ്പ​നി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഉ​സ്ബെ​കി​സ്താ​നി​ലേ​ക്ക് മ​രു​ന്ന് ക​യ​റ്റി അ​യ​ച്ച മാ​രി​യോ​ൺ ബ​യോ​ടെ​ക് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി​ക്കെ​തി​രെ ക്രി​മി​ന​ൽ കു​റ്റം ചു​മ​ത്തി നി​യ​മ​ന​ട​പ​ടി​ക​ൾ എ​ടു​ത്തു​വെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ, ഇ​ത്ത​ര​ത്തി​ൽ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റു​മ​തി ചെ​യ്യ​പ്പെ​ടു​ന്ന മ​രു​ന്നു​ക​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്താ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് ഇ​ത് സം​സ്ഥാ​ന​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന തൊ​ടു​ന്യാ​യം പ​റ​ഞ്ഞ് ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണ് കേ​ന്ദ്രം ചെ​യ്ത​തെ​ന്ന് ബ്രി​ട്ടാ​സ് കു​റ്റ​പ്പെ​ടു​ത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106995/delhi)