---
title: "എലത്തൂർ ട്രെയിനിൽ തീയിട്ട സംഭവം: എൻഐഎ സംഘം കണ്ണൂരിൽ"
english_title: "Nia"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107003/nia"
published_at: "2023-04-04T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642baa3bd7d94_Screenshot_20230404-100825_Facebook.jpg"
keywords: []
---

# എലത്തൂർ ട്രെയിനിൽ തീയിട്ട സംഭവം: എൻഐഎ സംഘം കണ്ണൂരിൽ

> **Lead Summary:** **കോഴിക്കോട്** : എലത്തൂർ ട്രെയിനിൽ തീയിട്ട കേസിൽ പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ വിലാസം പൊലീസ് പരിശോധിക്കുന്നു. റെയിൽവേ പൊലീസ് യു പിയിൽ എത്തി. നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ പരിശോധന നടത്തുമെന്നാണ് വിവരം. കേരള പൊലീസും ഇവിടേക്ക് ഉടനെത്തും. പ്രതിക്കായി കണ്ണൂരിൽ പൊലീസ് വ്യാപക തെരച്ചിൽ നടത്തിയിരുന്നു. 00:00 / 02:00 ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലും ലോഡ്ജുകളിലും പോലീസ് തെരച്ചില്‍ നടത്തി.

## Article Content

**കോഴിക്കോട്** : എലത്തൂർ ട്രെയിനിൽ തീയിട്ട കേസിൽ പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ വിലാസം പൊലീസ് പരിശോധിക്കുന്നു. റെയിൽവേ പൊലീസ് യു പിയിൽ എത്തി. നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ പരിശോധന നടത്തുമെന്നാണ് വിവരം. കേരള പൊലീസും ഇവിടേക്ക് ഉടനെത്തും. പ്രതിക്കായി കണ്ണൂരിൽ പൊലീസ് വ്യാപക തെരച്ചിൽ നടത്തിയിരുന്നു. 00:00 / 02:00 ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലും ലോഡ്ജുകളിലും പോലീസ് തെരച്ചില്‍ നടത്തി.

അക്രമം നടന്ന ട്രെയിനിലെ രണ്ടു ബോഗികളും കണ്ണൂര്‍ റയില്‍വേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോമിന് സമീപം നിര്‍ത്തിയിട്ടിരിക്കുകയാണ്. പോലീസ് സീല്‍ ചെയ്ത ബോഗികള്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കൈമാറാന്‍ റയില്‍വേ ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് നിന്നെത്തിയ ഫോറന്‍സിക് സംഘം ബോഗികളില്‍ ഇന്നലെ പരിശോധന നടത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107003/nia)