---
title: "മധുവിന്റെ വീടിന് പൊലീസ് ശക്തമായ കാവലൊരുക്കി"
english_title: "Madhu's house was heavily guarded by the police"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107022/madhus-house-was-heavily-guarded-by-the-police"
published_at: "2023-04-04T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642bb9c41b461_Screenshot_2023-04-04-11-09-02-45_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# മധുവിന്റെ വീടിന് പൊലീസ് ശക്തമായ കാവലൊരുക്കി

> **Lead Summary:** **അട്ടപ്പാടി**: മധുകൊലക്കേസില്‍ മണ്ണാര്‍ക്കാട് പ്രത്യേക കോടതി ഇന്ന് വിധി പറയാനിരിക്കെ മധുവിന്റെ വീടിന് പൊലീസ് ശക്തമായ കാവലൊരുക്കി. കൊലപതകം നടന്ന് 5 വര്‍ഷത്തിനു ശേഷമാണ് വിധി വരുന്നത്. കേസില്‍ 16 പ്രതികളും മധുവിന്റെ നാട്ടുകാരാണ്. 103 സാക്ഷികളെ വിസ്തരിച്ച കേസില്‍ 24 പേര്‍ കൂറ് മാറിയിരുന്നു.

## Article Content

**അട്ടപ്പാടി**: മധുകൊലക്കേസില്‍ മണ്ണാര്‍ക്കാട് പ്രത്യേക കോടതി ഇന്ന് വിധി പറയാനിരിക്കെ മധുവിന്റെ വീടിന് പൊലീസ് ശക്തമായ കാവലൊരുക്കി. കൊലപതകം നടന്ന് 5 വര്‍ഷത്തിനു ശേഷമാണ് വിധി വരുന്നത്. കേസില്‍ 16 പ്രതികളും മധുവിന്റെ നാട്ടുകാരാണ്. 103 സാക്ഷികളെ വിസ്തരിച്ച കേസില്‍ 24 പേര്‍ കൂറ് മാറിയിരുന്നു.

2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടിയില്‍ ആദിവാസി യുവാവായ മധു ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെടുന്നത്. കേസില്‍ വിധി വരുന്നത് പരിഗണിച്ചാണ് വീടിന് പൊലീസ് സുരക്ഷ ഒരുക്കിയത്. ആഗ്രഹിച്ചത് പോലെ മധുവിന്റെ കൊലയാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുണ്ടെന്നു മധുവിന്റെ അമ്മ മല്ലി പറഞ്ഞു. എല്ലാ ദൈവങ്ങളോടും പ്രാര്‍ത്ഥിച്ചാണ് കാത്തിരിക്കുന്നത്. ഫീസ് കിട്ടാത്ത സമയത്തു പോലും കേസ് നടത്തിയ വക്കീലിനോട് നന്ദി മാത്രമെന്നും മല്ലി വ്യക്തമാക്കി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107022/madhus-house-was-heavily-guarded-by-the-police)