---
title: "ബംഗളൂരു-വാരണാസി ഇൻഡിഗോ വിമാനം തെലങ്കാനയിൽ അടിയന്തര ലാൻഡിംഗ് നടത്തി"
english_title: "A Bengaluru-Varanasi IndiGo flight made an emergency landing in Telangana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107071/a-bengaluru-varanasi-indigo-flight-made-an-emergency-landing-in-telangana"
published_at: "2023-04-04T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642bf0cf67042_Screenshot_2023-04-04-15-09-38-08_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ബംഗളൂരു-വാരണാസി ഇൻഡിഗോ വിമാനം തെലങ്കാനയിൽ അടിയന്തര ലാൻഡിംഗ് നടത്തി

> **Lead Summary:**  തെലങ്കാനയിൽ അടിയന്തര ലാൻഡിംഗ് നടത്തി ഇൻഡിഗോ വിമാനം. ബംഗളൂരുവിൽ നിന്ന് വാരാണസിയിലേക്ക് തിരിച്ച വിമാനമാണ് യന്ത്രത്തകരാറിനെ തുടർന്ന് ഷംഷാബാദ് വിമാനത്താവളത്തിൽ ഇറക്കിയത്. വിമാനത്തിൽ 137 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

## Article Content

 തെലങ്കാനയിൽ അടിയന്തര ലാൻഡിംഗ് നടത്തി ഇൻഡിഗോ വിമാനം. ബംഗളൂരുവിൽ നിന്ന് വാരാണസിയിലേക്ക് തിരിച്ച വിമാനമാണ് യന്ത്രത്തകരാറിനെ തുടർന്ന് ഷംഷാബാദ് വിമാനത്താവളത്തിൽ ഇറക്കിയത്. വിമാനത്തിൽ 137 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട വിമാനം രാവിലെ 6.15 ഓടെയാണ് ഷംസാബാദ് വിമാനത്താവളത്തിൽ ഇറക്കിയത്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ഡയരക്ടറേറ്റ് തയാറായിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107071/a-bengaluru-varanasi-indigo-flight-made-an-emergency-landing-in-telangana)