---
title: "തുരങ്ക പാതക്കെതിരെ നിയമപോരാട്ടം നടത്തുമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി"
english_title: "The Western Ghats Protection Committee will fight the legal battle against the tunnel"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107079/the-western-ghats-protection-committee-will-fight-the-legal-battle-against-the-tunnel"
published_at: "2023-04-04T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642bf3ada2af3_IMG-20230404-WA0099.jpg"
keywords: []
---

# തുരങ്ക പാതക്കെതിരെ നിയമപോരാട്ടം നടത്തുമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി

> **Lead Summary:** **കൽപ്പറ്റ**: തുരങ്ക പാതക്കെതിരെ നിയമപോരാട്ടം നടത്തുമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി. പ്രക്ഷോഭവും നിയമ നടപടിയും നടത്തുന്നതിനൊപ്പം ജനങ്ങൾക്കിടയിൽ ബോധവൽക്കരണവും നടത്തുമെന്ന് ഭാരവാഹികൾ. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയെ സമീപിക്കുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ പത്ര സമ്മേളനത്തിൽ പറഞ്ഞു.

## Article Content

**കൽപ്പറ്റ**: തുരങ്ക പാതക്കെതിരെ നിയമപോരാട്ടം നടത്തുമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി. പ്രക്ഷോഭവും നിയമ നടപടിയും നടത്തുന്നതിനൊപ്പം ജനങ്ങൾക്കിടയിൽ ബോധവൽക്കരണവും നടത്തുമെന്ന് ഭാരവാഹികൾ. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയെ സമീപിക്കുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ പത്ര സമ്മേളനത്തിൽ പറഞ്ഞു.

പഞ്ചായത്തുകൾ പിന്തുടരുന്ന കെട്ടിട നിർമ്മാണ ചട്ടങ്ങളുടെ പിൻബലത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവുകൾ മാനിക്കാതെ നിരവധി വൻ കെട്ടിടങ്ങൾ വയനാട്ടിൽ ഉയർന്ന് വരുന്നുണ്ട് ഇവർ പറഞ്ഞു. കരിങ്കൽ ഖനനം, വനനശീകരണം, മണ്ണ് തരം മാറ്റൽ, കെട്ടിട നിർമ്മാണം തുടങ്ങിയ എല്ലാ മേഖലകൾക്കും ഈ ഉത്തരവുകൾ ബാധകമാണന്നും ഭാരവാഹികൾ പറഞ്ഞു. വർഗ്ഗീസ് വട്ടേക്കാട്ടിൽ, എൻ. സലീംകുമാർ , പി.ജി.മോഹൻദാസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107079/the-western-ghats-protection-committee-will-fight-the-legal-battle-against-the-tunnel)