---
title: "കൃത്രിമജലപാത സർവ്വനാശത്തിലേക്കുള്ള ചുവടുവയ്പ്പ്:പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ"
english_title: "CR nerlakandan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107091/cr-nerlakandan"
published_at: "2023-04-04T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642c0920d0b1f_IMG-20230404-WA0111.jpg"
keywords: []
---

# കൃത്രിമജലപാത സർവ്വനാശത്തിലേക്കുള്ള ചുവടുവയ്പ്പ്:പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ

> **Lead Summary:**  കൃത്രിമജലപാത സർവ്വനാശത്തിലേക്കുള്ള ചുവടുവയ്പ്പാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ.കൃത്രിമജലപാതാ വിരുദ്ധ സംയുക്ത സമരസമിതി മീത്തലെ ചമ്പാട്ടെ പന്ന്യന്നൂർ വില്ലേജോഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

 കൃത്രിമജലപാത സർവ്വനാശത്തിലേക്കുള്ള ചുവടുവയ്പ്പാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ.കൃത്രിമജലപാതാ വിരുദ്ധ സംയുക്ത സമരസമിതി മീത്തലെ ചമ്പാട്ടെ പന്ന്യന്നൂർ വില്ലേജോഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  കൃത്രിമ ജലപാത ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതം വലുതാണ്. കടൽ അടുത്തായതിനാൽ തന്നെ 40 മീറ്റർ ആഴത്തിൽ കുഴിയെടുക്കുമ്പോൾ ഉപ്പുവെള്ളം കയറുമെന്ന കാര്യത്തിൽ സംശയമില്ല.

പ്രദേശത്തെ കുടിവെള്ളവും, കൃഷിയും നശിക്കും. മണ്ണ് പോലും ഉപയോഗ്യശൂന്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

എൻ.പി മുകുന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് സി. ടി. സജിത്, എം. രത്നാകരന്‍, കെ. നാണു മാസ്റ്റർ, പന്ന്യന്നൂര്‍ രാമചന്ദ്രൻ, സന്തോഷ് ഒടക്കാത്ത്, സാഹിത്യകാരൻ പ്രേമാനന്ദ് ചമ്പാട് യൂസഫ് ഹാജി , ഋതുവര്‍ണ , പി.വനജ, കെ.പി ശശീന്ദ്രൻ, സി കേഷ് മാക്കുനി എന്നിവര്‍ സംസാരിച്ചു.

ദിനേശന്‍ പച്ചോൾ സ്വാഗതവും, കെ. പി. പ്രഭാകരന്‍ നന്ദിയും പറഞ്ഞു. കൃത്രിമ ജലപാതക്കെതിരെ രാഷ്ട്രീയം മറന്ന് ജനം ഒറ്റക്കെട്ടായതോടെ പ്രതിഷേധ മാർച്ചിലും വൻജന പങ്കാളിത്തമുണ്ടായി.

സ്ത്രീകളും കുട്ടികളുമടക്കം നൂറു കണക്കിനാളുകളാണ് പന്ന്യന്നൂർ വില്ലേജോഫീസിലേക്ക് നടന്ന മാർച്ചിൽ അണിചേർന്നു. ഒന്നാകെ കുഴിച്ച് മൂടിയാലും പിറന്ന മണ്ണിൽ നിന്നും എങ്ങോട്ടും പോകില്ലെന്ന മുദ്രാവാക്യം അക്ഷരാർത്ഥത്തിൽ സർക്കാരിനെതിരെയുള്ള താക്കീത് തന്നെയായി.

സി പി എം - ബി.ജെ.പി - കോൺഗ്രസ്, ജനതാദൾ, ലീഗ് പ്രവർത്തകരെല്ലാം തന്നെ കുടുംബസമേതം മാർച്ചിൽ അണിനിരന്നിരുന്നു.

ഏപ്രിൽ മാസത്തെ കനത്ത വെയിലിനെ അവഗണിച്ച് നൂറുകണക്കിനാളുകൾ അണിനിരന്നതോടെ പന്ന്യന്നൂരിൻ്റെ ചരിത്രത്തിൽ തന്നെ ഇടം നേടുന്ന തരത്തിൽ വമ്പിച്ച ബഹുജന പ്രകടനമായി മാറി.

കൃത്രിമജലപാത വിരുദ്ധ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ നടന്ന ബഹുജന മാർച്ച് പന്ന്യന്നൂർ പഞ്ചായത്തോഫീസിന് മുന്നിൽ നിന്നും ആരംഭിച്ച് മേലെ ചമ്പാട് വില്ലേജ് ഓഫീസിനു മുന്നിൽ സമാപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107091/cr-nerlakandan)