---
title: "ലക്കി സ്റ്റാർ ക്ലബ്ബ് സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിന് തുടക്കമായി"
english_title: "Lucky star club"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107096/lucky-star-club"
published_at: "2023-04-04T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642c0c946033b_IMG-20230404-WA0110.jpg"
keywords: []
---

# ലക്കി സ്റ്റാർ ക്ലബ്ബ് സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിന് തുടക്കമായി

> **Lead Summary:**  അറുപതാം വാർഷികത്തിൻ്റെ ഭാഗമായി വടക്കുമ്പാട് ലക്കി സ്റ്റാർ ക്ലബ്ബ് സംഘടിപ്പിക്കുന്ന സി. കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിന് തുടക്കമായി.

## Article Content

 അറുപതാം വാർഷികത്തിൻ്റെ ഭാഗമായി വടക്കുമ്പാട് ലക്കി സ്റ്റാർ ക്ലബ്ബ് സംഘടിപ്പിക്കുന്ന സി. കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിന് തുടക്കമായി.

കൂളി ബസാർ ഇ എം എസ് മിനി സ്റ്റേഡിയത്തിൽ ക്രിക്കറ്റ് താരങ്ങളായ അക്ഷയ സദാനന്ദനും, സൂര്യ സുകുമാറും ചേർന്ന് ഉദ്ഘാടനംചെയ്തു.

സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി.മനോജ് കുമാർ മുഖ്യാതിഥിയായി. എം.ശശി കുമാർ അധ്യക്ഷത വഹിച്ചു.കെ.എൻ.ശ്രീലേഷ്, സി.പ്രഭാകരൻ എന്നിവർ സംസാരിച്ചു.

ഉദ്ഘാടന മൽസരത്തിൽ ഗ്രാമവേദി മoത്തും ഭാഗം ശ്രീ കൂറുമ്പ ബ്രദേഴ്സ് മുഴപ്പിലങ്ങാട് ടീമുകൾ തമ്മിൽ മത്സരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107096/lucky-star-club)