---
title: "എൻ എസ് എസ് സ്കൂൾ സുവർണ്ണ ജൂബിലി ആലോചന കൂട്ടായ്മയും യാത്രയയപ്പ് സമ്മേളനവും നടത്തി. "
english_title: "NSS School conducted Golden Jubilee Discussion Group and Farewell Session."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107112/nss-school-conducted-golden-jubilee-discussion-group-and-farewell-session"
published_at: "2023-04-04T19:23:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642c2c4d905ed_gfxbgv.jpg"
keywords: []
---

# എൻ എസ് എസ് സ്കൂൾ സുവർണ്ണ ജൂബിലി ആലോചന കൂട്ടായ്മയും യാത്രയയപ്പ് സമ്മേളനവും നടത്തി. 

> **Lead Summary:** കൽപ്പറ്റ: കൽപ്പറ്റ എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂളിൽ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ പ്രാഥമികഘട്ട ആലോചനകൾക്കായി മുൻ പി ടി എ പ്രസിഡണ്ടുമാർ, യൂണിയൻ ഭാരവാഹികൾ, പി ടി എ ഭാരവാഹികൾ, പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ, ജീവനക്കാർ തുടങ്ങിയവരുടെ കൂട്ടായ്മ സംഘടിപ്പിച്ചു. ദീർഘകാലത്തെ സേവനത്തിനുശേഷം വിദ്യാലയത്തിൽ നിന്നും വിരമിച്ച ശ്യാമള വി കെ വനജ എം എന്നീ അധ്യാപകേതര ജീവനക്കാരികൾക്ക് ചടങ്ങിൽ ആദരവും യാത്രയയപ്പും നൽകി വൈത്തിരി താലൂക്ക് എൻ എസ് എസ് യൂണിയൻ മുഖ്യരക്ഷാധികാരി എ പി നാരായണൻ നായർ ഉദ്ഘാടനം ചെയ്തു.

## Article Content

കൽപ്പറ്റ: കൽപ്പറ്റ എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂളിൽ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ പ്രാഥമികഘട്ട ആലോചനകൾക്കായി മുൻ പി ടി എ പ്രസിഡണ്ടുമാർ, യൂണിയൻ ഭാരവാഹികൾ, പി ടി എ ഭാരവാഹികൾ, പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ, ജീവനക്കാർ തുടങ്ങിയവരുടെ കൂട്ടായ്മ സംഘടിപ്പിച്ചു. ദീർഘകാലത്തെ സേവനത്തിനുശേഷം വിദ്യാലയത്തിൽ നിന്നും വിരമിച്ച ശ്യാമള വി കെ വനജ എം എന്നീ അധ്യാപകേതര ജീവനക്കാരികൾക്ക് ചടങ്ങിൽ ആദരവും യാത്രയയപ്പും നൽകി വൈത്തിരി താലൂക്ക് എൻ എസ് എസ് യൂണിയൻ മുഖ്യരക്ഷാധികാരി എ പി നാരായണൻ നായർ ഉദ്ഘാടനം ചെയ്തു.

പി ടി എ പ്രസിഡൻറ് ഷാജി തദ്ദേവൂസ് അധ്യക്ഷത വഹിച്ചു. വൈത്തിരി താലൂക്ക് എൻ എസ് എസ് യൂണിയൻ പ്രസിഡൻറ് പി കെ സുധാകരൻ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പാൾ എ കെ ബാബു പ്രസന്നകുമാർ, മുൻ പി ടി എ പ്രസിഡന്റുമാരായ പി സി ഗോപിനാഥൻ, എൻ പി പൈലി, കെ പ്രകാശൻ, കെ പി ജനാർദ്ദനൻ, വൈത്തിരി താലൂക്ക് എൻ എസ് എസ് യൂണിയൻ വൈസ് പ്രസിഡണ്ട് പി പി വാസുദേവൻ, പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് മോഹൻ രവി, പി കെ രാജീവ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107112/nss-school-conducted-golden-jubilee-discussion-group-and-farewell-session)