---
title: "വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് ദമ്പതികൾ ലക്ഷങ്ങൾ തട്ടിയതായി പരാതി."
english_title: "Complaint that a couple cheated by offering a job abroad. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107133/complaint-that-a-couple-cheated-by-offering-a-job-abroad"
published_at: "2023-04-04T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642c44083c15d_SDSXCx.jpg"
keywords: []
---

# വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് ദമ്പതികൾ ലക്ഷങ്ങൾ തട്ടിയതായി പരാതി.

> **Lead Summary:** **തിരുവനന്തപുരം: **വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് ദമ്പതികൾ ലക്ഷങ്ങൾ തട്ടിയതായി പരാതി. തിരുവനന്തപുരം കല്ലിയൂർ സ്വദേശികളായ ഷീന, ഭർത്താവ് ശരത് എന്നിവർക്കെതിരെയാണ്​ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പരാതി രജിസ്റ്റർ ചെയ്തത്​. സൗദി അ​റേബ്യയയിലെ കുബൂസ് കമ്പനിയിലേക്ക് വിസ ശരിയാക്കി നൽകാമെന്ന്​ പറഞ്ഞ് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, മലപ്പുറം ജില്ലകളിലെ നൂറോളം പേരിൽനിന്ന്​ ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണ്​ പരാതി​. പണം വാങ്ങി കുറച്ചുനാൾ ആശയവിനിമയം നടത്തി. പിന്നീട്​ ഫോൺ എടുക്കുകയോ പ്രതികരിക്കുകയോ ചെയ്യാറില്ലെന്ന്​ പരാതിക്കാർ പറയുന്നു. ഓരോരുത്തരോടും 60,000 രൂപയാണ് വിസക്ക് പറഞ്ഞുറപ്പിച്ചത്. പലരും 40,000 രൂപ വരെ ഷീനയുടെ അക്കൗണ്ടിലേക്ക്​ അയച്ചുകൊടുത്തു. പണം കൊടുത്ത്​ 45 ദിവസത്തിനകം വിസ നൽകാമെന്നായിരുന്നു വാഗ്ദാനം​. ശരത് മുമ്പും ഇത്തരം തട്ടിപ്പ്​ നടത്തിയിരുന്നതായി അന്വേഷണത്തിൽ അറിഞ്ഞതായി പരാതിക്കാർ പറയുന്നു. തട്ടിപ്പ്​ വിവരം പുറത്തറിഞ്ഞതിനെ തുടർന്ന് പലരും പുതിയ പരാതികളുമായി രംഗത്തെത്തിയിട്ടുണ്ട്​.

## Article Content

**തിരുവനന്തപുരം: **വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് ദമ്പതികൾ ലക്ഷങ്ങൾ തട്ടിയതായി പരാതി. തിരുവനന്തപുരം കല്ലിയൂർ സ്വദേശികളായ ഷീന, ഭർത്താവ് ശരത് എന്നിവർക്കെതിരെയാണ്​ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പരാതി രജിസ്റ്റർ ചെയ്തത്​. സൗദി അ​റേബ്യയയിലെ കുബൂസ് കമ്പനിയിലേക്ക് വിസ ശരിയാക്കി നൽകാമെന്ന്​ പറഞ്ഞ് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, മലപ്പുറം ജില്ലകളിലെ നൂറോളം പേരിൽനിന്ന്​ ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണ്​ പരാതി​. പണം വാങ്ങി കുറച്ചുനാൾ ആശയവിനിമയം നടത്തി. പിന്നീട്​ ഫോൺ എടുക്കുകയോ പ്രതികരിക്കുകയോ ചെയ്യാറില്ലെന്ന്​ പരാതിക്കാർ പറയുന്നു. ഓരോരുത്തരോടും 60,000 രൂപയാണ് വിസക്ക് പറഞ്ഞുറപ്പിച്ചത്. പലരും 40,000 രൂപ വരെ ഷീനയുടെ അക്കൗണ്ടിലേക്ക്​ അയച്ചുകൊടുത്തു. പണം കൊടുത്ത്​ 45 ദിവസത്തിനകം വിസ നൽകാമെന്നായിരുന്നു വാഗ്ദാനം​. ശരത് മുമ്പും ഇത്തരം തട്ടിപ്പ്​ നടത്തിയിരുന്നതായി അന്വേഷണത്തിൽ അറിഞ്ഞതായി പരാതിക്കാർ പറയുന്നു. തട്ടിപ്പ്​ വിവരം പുറത്തറിഞ്ഞതിനെ തുടർന്ന് പലരും പുതിയ പരാതികളുമായി രംഗത്തെത്തിയിട്ടുണ്ട്​.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107133/complaint-that-a-couple-cheated-by-offering-a-job-abroad)