---
title: " കൂട്ടക്കളം ഭഗവതി ക്ഷേത്രത്തിലെ കൈതച്ചാമുണ്ഡി കോലധാരി അനിരുദ്ധൻ മാലൂരിനെ കളിയാട്ട ഉത്സവവേദിയിൽ ആദരിച്ചു."
english_title: "Anirudhan Malur, Kaitachamundi Koladhari of Kootakalam Bhagavathy Temple was felicitated at Kaliyatta Utsavavedi. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107152/anirudhan-malur-kaitachamundi-koladhari-of-kootakalam-bhagavathy-temple-was-felicitated-at-kaliyatta-utsavavedi"
published_at: "2023-04-04T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642c5596e9542_fgdfhdf.jpg"
keywords: []
---

#  കൂട്ടക്കളം ഭഗവതി ക്ഷേത്രത്തിലെ കൈതച്ചാമുണ്ഡി കോലധാരി അനിരുദ്ധൻ മാലൂരിനെ കളിയാട്ട ഉത്സവവേദിയിൽ ആദരിച്ചു.

> **Lead Summary:** **ആര്യപ്പറമ്പ്: **കൂട്ടക്കളം ഭഗവതി ക്ഷേത്രത്തിലെ കൈതച്ചാമുണ്ഡി കോലധാരി അനിരുദ്ധൻ മാലൂരിനെ കളിയാട്ട ഉത്സവവേദിയിൽ ആദരിച്ചു.ക്ഷേത്രം പ്രസിഡന്റ് കെ.പ്രകാശൻ,സെക്രട്ടറി കെ.രാജൻ എന്നിവർ ചേർന്നാണ് അനിരുദ്ധൻ മാലൂരിനെ പട്ടും വളയും പണിക്കർ സ്ഥാനവും നല്കി ആദരിച്ചത്.അനിരുദ്ധൻ പണിക്കരുടെ പിതാവ് പ്രഭാകരൻ പണിക്കർ, സഹോദരൻ ഷാജി മാലൂർ, ക്ഷേത്ര ഭാരവാഹികൾ, അടിയന്തിരക്കാർ, ഉത്സവാഘോഷക്കമ്മിറ്റി ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.** **

## Article Content

**ആര്യപ്പറമ്പ്: **കൂട്ടക്കളം ഭഗവതി ക്ഷേത്രത്തിലെ കൈതച്ചാമുണ്ഡി കോലധാരി അനിരുദ്ധൻ മാലൂരിനെ കളിയാട്ട ഉത്സവവേദിയിൽ ആദരിച്ചു.ക്ഷേത്രം പ്രസിഡന്റ് കെ.പ്രകാശൻ,സെക്രട്ടറി കെ.രാജൻ എന്നിവർ ചേർന്നാണ് അനിരുദ്ധൻ മാലൂരിനെ പട്ടും വളയും പണിക്കർ സ്ഥാനവും നല്കി ആദരിച്ചത്.അനിരുദ്ധൻ പണിക്കരുടെ പിതാവ് പ്രഭാകരൻ പണിക്കർ, സഹോദരൻ ഷാജി മാലൂർ, ക്ഷേത്ര ഭാരവാഹികൾ, അടിയന്തിരക്കാർ, ഉത്സവാഘോഷക്കമ്മിറ്റി ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.** **

ആര്യപ്പറമ്പ് കൂട്ടക്കളം ക്ഷേത്രത്തിൽ കാൽ നൂറ്റാണ്ടിലേറേയായി കൈതച്ചാമുണ്ഡി തെയ്യം കെട്ടിയാടുന്നത് പ്രഭാകരൻ പണിക്കരുടെ മക്കളായ ഷമ്മി പ്രഭാകറും  അനിരുദ്ധൻ പണിക്കരുമാണ്.ക്ഷേത്രത്തിൽ മൂന്ന്ദിവസമായി നടന്നുവരുന്ന കളിയാട്ട ഉത്സവം ബുധനാഴ്ച സമാപിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107152/anirudhan-malur-kaitachamundi-koladhari-of-kootakalam-bhagavathy-temple-was-felicitated-at-kaliyatta-utsavavedi)