---
title: "കഴിഞ്ഞവര്‍ഷത്തെ ബിരുദതല പ്രാഥമികപരീക്ഷയുടെ അര്‍ഹതപ്പട്ടിക പ്രസിദ്ധീകരിച്ചുതുടങ്ങി."
english_title: "The merit list of the previous year's graduate level preliminary examination has started to be published. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107160/the-merit-list-of-the-previous-years-graduate-level-preliminary-examination-has-started-to-be-published"
published_at: "2023-04-04T22:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642c5e8f3cbbe_psc.jpg"
keywords: []
---

# കഴിഞ്ഞവര്‍ഷത്തെ ബിരുദതല പ്രാഥമികപരീക്ഷയുടെ അര്‍ഹതപ്പട്ടിക പ്രസിദ്ധീകരിച്ചുതുടങ്ങി.

> **Lead Summary:** കഴിഞ്ഞവര്‍ഷത്തെ ബിരുദതല പ്രാഥമികപരീക്ഷയുടെ അര്‍ഹതപ്പട്ടിക പ്രസിദ്ധീകരിച്ചുതുടങ്ങി. കെ.എസ്.ആര്‍.ടി.സി., കെ.എല്‍.ഡി.ബി., സ്റ്റേറ്റ് ഫാമിങ് കോര്‍പ്പറേഷന്‍ തുടങ്ങിയ കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷന്‍ ജൂനിയര്‍ അസിസ്റ്റന്റ്/എല്‍.ഡി.ക്ലാര്‍ക്ക് അര്‍ഹതപ്പട്ടികയില്‍ 48,343 പേരെ ഉള്‍പ്പെടുത്തി. കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടത്തിയ പ്രാഥമികപരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് അര്‍ഹതപ്പട്ടിക തയ്യാറാക്കിയത്. 37.6497 മാര്‍ക്കാണ് കട്ട്-ഓഫ്. പട്ടികയിലുള്‍പ്പെട്ടവര്‍ക്കുള്ള മുഖ്യപരീക്ഷ ജൂണ്‍ 17-ന് നിശ്ചയിച്ചിരിക്കുകയാണ്. ഇതെഴുതുന്നതിന് മുന്‍കൂര്‍ ഉറപ്പുനല്‍കേണ്ടതില്ല. പട്ടികയിലുള്ളവര്‍ക്ക് ജൂണ്‍ മൂന്നുമുതല്‍ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭിക്കും.

## Article Content

കഴിഞ്ഞവര്‍ഷത്തെ ബിരുദതല പ്രാഥമികപരീക്ഷയുടെ അര്‍ഹതപ്പട്ടിക പ്രസിദ്ധീകരിച്ചുതുടങ്ങി. കെ.എസ്.ആര്‍.ടി.സി., കെ.എല്‍.ഡി.ബി., സ്റ്റേറ്റ് ഫാമിങ് കോര്‍പ്പറേഷന്‍ തുടങ്ങിയ കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷന്‍ ജൂനിയര്‍ അസിസ്റ്റന്റ്/എല്‍.ഡി.ക്ലാര്‍ക്ക് അര്‍ഹതപ്പട്ടികയില്‍ 48,343 പേരെ ഉള്‍പ്പെടുത്തി. കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടത്തിയ പ്രാഥമികപരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് അര്‍ഹതപ്പട്ടിക തയ്യാറാക്കിയത്. 37.6497 മാര്‍ക്കാണ് കട്ട്-ഓഫ്. പട്ടികയിലുള്‍പ്പെട്ടവര്‍ക്കുള്ള മുഖ്യപരീക്ഷ ജൂണ്‍ 17-ന് നിശ്ചയിച്ചിരിക്കുകയാണ്. ഇതെഴുതുന്നതിന് മുന്‍കൂര്‍ ഉറപ്പുനല്‍കേണ്ടതില്ല. പട്ടികയിലുള്ളവര്‍ക്ക് ജൂണ്‍ മൂന്നുമുതല്‍ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭിക്കും.

**ബെവ്കോ അസിസ്റ്റന്റ്: 25,114 പേര്‍ **

ബിവറേജസ് കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് മുഖ്യപരീക്ഷയെഴുതാന്‍ 25,114 പേര്‍ അര്‍ഹത നേടി. ഇവരുടെ പട്ടിക പി.എസ്.സി. പ്രസിദ്ധീകരിച്ചു. പ്രാഥമികപരീക്ഷയ്ക്ക് 44.4479 മാര്‍ക്കാണ് കട്ട്-ഓഫ്. മുഖ്യപരീക്ഷ ജൂണ്‍ 17-ന് നടത്തും.

**എംപ്ലോയ്മെന്റ് ഓഫീസര്‍: 888 പേര്‍**

ജൂനിയര്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ അര്‍ഹതപ്പട്ടികയില്‍ 888 പേരുണ്ട്. ജൂണ്‍ 17-നാണ് മുഖ്യപരീക്ഷ. രാവിലേ 10.30 മുതല്‍ 12.30 വരെയാണ് പരീക്ഷാസമയം. അഡ്മിഷന്‍ ടിക്കറ്റ് ജൂണ്‍ മൂന്നിന് പ്രൊഫൈലില്‍ ലഭ്യമാക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107160/the-merit-list-of-the-previous-years-graduate-level-preliminary-examination-has-started-to-be-published)