---
title: "രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധം: രാജ്ഭവനിലേക്ക് യൂത്ത് കോൺഗ്രസിന്റെ നൈറ്റ് മാർച്ച്‌"
english_title: "Rahulgandhi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107173/rahulgandhi"
published_at: "2023-04-05T06:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642cc4a230122_IMG-20230405-WA0000.jpg"
keywords: []
---

# രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധം: രാജ്ഭവനിലേക്ക് യൂത്ത് കോൺഗ്രസിന്റെ നൈറ്റ് മാർച്ച്‌

> **Lead Summary:** രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് രാജ്ഭവനിലേക്ക് യൂത്ത് കോൺഗ്രസിന്റെ നൈറ്റ് മാർച്ച്‌. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി ശ്രീനിവാസിന്റെ നേതൃത്വത്തിലായിരുന്നു മാർച്ച്‌.

## Article Content

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് രാജ്ഭവനിലേക്ക് യൂത്ത് കോൺഗ്രസിന്റെ നൈറ്റ് മാർച്ച്‌. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി ശ്രീനിവാസിന്റെ നേതൃത്വത്തിലായിരുന്നു മാർച്ച്‌.

പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നൈറ്റ് മാർച്ചിൽ പങ്കെടുത്തു. അതിനിടെ രാഹുൽ ഗാന്ധിയെ ആർ.എസ്.എസിനും മോദിക്കും ഭയമാണെന്ന് ബി.വി ശ്രീനിവാസ് പറഞ്ഞു. രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയതിന് ആർ.എസ്.എസിന് അസൂയയാണ്. രാജ്യത്ത് കർഷകരും പാവപ്പെട്ടവരും അപകടത്തിലാണ്. കോൺഗ്രസ് പാർട്ടിയുള്ളിടത്തോളം കാലം രാജ്യത്തെ ഭിന്നിപ്പിക്കാനാകില്ല. മോദിക്ക് വിഷൻ ഇല്ലെന്നും ടെലിവിഷൻ മോദിയാണെന്നും അദ്ദേഹം പരിഹസിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107173/rahulgandhi)