---
title: "കൂത്തുപറമ്പ് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107176/arrested"
published_at: "2023-04-05T06:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642ccb9dd85bc_IMG-20230405-WA0003.jpg"
keywords: []
---

# കൂത്തുപറമ്പ് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ

> **Lead Summary:**  **കൂത്തുപറമ്പ്** : യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് മർദിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. കൂത്തുപറമ്പ് പുറക്കളം സ്വദേശി പി.കെ. ഷഫ്‌നാദിനാണ്‌ മർദനമേറ്റത്. സംഭവത്തിൽ ശിവപുരത്തെ ഷരീഫ് , ഷബീർ , അബ്ദുൾ സലാം , കിണവക്കലിലെ നാസർ എന്നിവരെയാണ് കൂത്തുപറമ്പ് ഇൻസ്‌പെക്ടർ ശ്രീഹരിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ ഷഫ്‌നാദിന്റെ വീട്ടിലെത്തിയ നാലംഗ സംഘം ഇയാളെ ബലമായി കാറിൽ കയറ്റിക്കൊണ്ടു പോയി ശിവപുരത്തെ ആളൊഴിഞ്ഞ കശുമാവിൻ തോട്ടത്തിൽ വെച്ച് മർദിച്ചെന്നാണ് പരാതി.

## Article Content

 **കൂത്തുപറമ്പ്** : യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് മർദിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. കൂത്തുപറമ്പ് പുറക്കളം സ്വദേശി പി.കെ. ഷഫ്‌നാദിനാണ്‌ മർദനമേറ്റത്. സംഭവത്തിൽ ശിവപുരത്തെ ഷരീഫ് , ഷബീർ , അബ്ദുൾ സലാം , കിണവക്കലിലെ നാസർ എന്നിവരെയാണ് കൂത്തുപറമ്പ് ഇൻസ്‌പെക്ടർ ശ്രീഹരിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ ഷഫ്‌നാദിന്റെ വീട്ടിലെത്തിയ നാലംഗ സംഘം ഇയാളെ ബലമായി കാറിൽ കയറ്റിക്കൊണ്ടു പോയി ശിവപുരത്തെ ആളൊഴിഞ്ഞ കശുമാവിൻ തോട്ടത്തിൽ വെച്ച് മർദിച്ചെന്നാണ് പരാതി.

ദേഹമാസകലം മർദനമേറ്റ ഷഫ്‌നാദ് തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. നാസറിന്റെ മകനെ ഷഫ്‌നാദ് വഴിതെറ്റിക്കുന്നു എന്നാരോപിച്ചാണ് പ്രതികൾ ഷഫ്‌നാദിനെ മർദിച്ചതെന്ന് പോലീസ് പറഞ്ഞു. നാസറിന്റെ മകനെ വിളിച്ചുവരുത്തണമെന്നാവശ്യപ്പെട്ടാണ് പ്രതികൾ തന്നെ തട്ടിക്കൊണ്ടുപോയി മർദിച്ചതെന്ന് ഷഫ്‌നാദ്പറഞ്ഞു. കൂത്തുപറമ്പ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107176/arrested)