---
title: "200 ലിറ്റർ വാഷുമായി ഒരാൾ അറസ്റ്റിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107180/arrested"
published_at: "2023-04-05T08:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642cfdc330b3f_IMG-20230405-WA0004.jpg"
keywords: []
---

# 200 ലിറ്റർ വാഷുമായി ഒരാൾ അറസ്റ്റിൽ

> **Lead Summary:**  **ശ്രീകണ്ഠപുരം :** പയ്യാവൂർ, പാടാംകവല ഭാഗങ്ങളിൽ തളിപ്പറമ്പ് എക്സൈസ് സർക്കിൾ പ്രിവന്റീവ് ഓഫീസർ എം.വി.അഷ്റഫിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 200 ലിറ്റർ വാഷുമായി ഒരാൾ അറസ്റ്റിൽ. കാഞ്ഞിരക്കൊല്ലി ശാന്തിനഗറിലെ കറുപ്പസ്വാമിയെയാണ് അറസ്റ്റ് ചെയ്തത്. കുന്നിൻമുകളിലെ ഇയാളുടെ വീടിനോടു ചേർന്ന സ്ഥലത്ത് ചാരായം വാറ്റാൻ പാകപ്പെടുത്തിയ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.

## Article Content

 **ശ്രീകണ്ഠപുരം :** പയ്യാവൂർ, പാടാംകവല ഭാഗങ്ങളിൽ തളിപ്പറമ്പ് എക്സൈസ് സർക്കിൾ പ്രിവന്റീവ് ഓഫീസർ എം.വി.അഷ്റഫിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 200 ലിറ്റർ വാഷുമായി ഒരാൾ അറസ്റ്റിൽ. കാഞ്ഞിരക്കൊല്ലി ശാന്തിനഗറിലെ കറുപ്പസ്വാമിയെയാണ് അറസ്റ്റ് ചെയ്തത്. കുന്നിൻമുകളിലെ ഇയാളുടെ വീടിനോടു ചേർന്ന സ്ഥലത്ത് ചാരായം വാറ്റാൻ പാകപ്പെടുത്തിയ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.

വിഷു, ഈസ്റ്റർ പ്രമാണിച്ച് വൻതോതിൽ ചാരായം ഉത്പാദിപ്പിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് ഇവിടെ പരിശോധനയ്ക്കെത്തിയത്. സിവിൽ എക്സൈസ് ഓഫീസർമാരായ കെ.ശരത്ത്, കെ.വി.ഷൈജു, അജിത്ത് എന്നിവരും പരിശോധനാസംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107180/arrested)