---
title: "കീഴാറ്റൂർ വെച്ചിയോട്ട് ക്ഷേത്രം കത്തിനശിച്ചു"
english_title: "Keezhattur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107199/keezhattur"
published_at: "2023-04-05T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642cff9b2cb1a_IMG-20230405-WA0030.jpg"
keywords: []
---

# കീഴാറ്റൂർ വെച്ചിയോട്ട് ക്ഷേത്രം കത്തിനശിച്ചു

> **Lead Summary:** കീഴാറ്റൂർ വെച്ചിയോട്ട് ക്ഷേത്രം കത്തിനശിച്ചു കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് കീഴാറ്റൂർ വെച്ചിയോട്ട് ഭഗവതി ക്ഷേത്രം കത്തിനശിച്ചു. ചൊവ്വാഴ്ച രാത്രി പന്ത്രണ്ടോടെയായിരുന്നു സംഭവം.

## Article Content

കീഴാറ്റൂർ വെച്ചിയോട്ട് ക്ഷേത്രം കത്തിനശിച്ചു കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് കീഴാറ്റൂർ വെച്ചിയോട്ട് ഭഗവതി ക്ഷേത്രം കത്തിനശിച്ചു. ചൊവ്വാഴ്ച രാത്രി പന്ത്രണ്ടോടെയായിരുന്നു സംഭവം.

പൂരാഘോഷം കഴിഞ്ഞ് ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും പോയതായിരുന്നു. പിന്നീടാണ് തീപടർന്നത്. ശ്രീകോവിൽ പൂർണമായും കത്തി. അഗ്നി രക്ഷാ സേനയെത്തിയാണ് തീയണച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107199/keezhattur)