---
title: "'അടി'യിലെ 'തോനെ മോഹങ്ങൾ' - അഹാനയും ഷൈനും തമ്മിലൊരു കെമിസ്ട്രി "
english_title: "Adi new movie song"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107200/adi-new-movie-song"
published_at: "2023-04-05T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642d003331fd2_images_(35).jpeg"
keywords: []
---

# 'അടി'യിലെ 'തോനെ മോഹങ്ങൾ' - അഹാനയും ഷൈനും തമ്മിലൊരു കെമിസ്ട്രി 

> **Lead Summary:** ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ , അഹാന കൃഷ്ണ , ധ്രുവൻ എന്നിവർ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമായ ‘അടി’ ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തുകയാണ്. ചിത്രത്തിലെ ‘തോനെ മോഹങ്ങൾ’ എന്ന വീഡിയോ ഗാനം പുറത്തിറങ്ങി. ഷർഫുവിന്റെ വരികൾക്ക് ഗോവിന്ദ് വസന്ത ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹനിയ നഫീസയും ഗോവിന്ദ് വസന്തയും ചേർന്നാണ്.

## Article Content

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ , അഹാന കൃഷ്ണ , ധ്രുവൻ എന്നിവർ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമായ ‘അടി’ ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തുകയാണ്. ചിത്രത്തിലെ ‘തോനെ മോഹങ്ങൾ’ എന്ന വീഡിയോ ഗാനം പുറത്തിറങ്ങി. ഷർഫുവിന്റെ വരികൾക്ക് ഗോവിന്ദ് വസന്ത ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹനിയ നഫീസയും ഗോവിന്ദ് വസന്തയും ചേർന്നാണ്.

ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107200/adi-new-movie-song)