---
title: "മാളികപ്പുറം സിനിമ രണ്ട് തവണ കണ്ടുകഴിഞ്ഞു: ബംഗാളി നടി മോക്ഷ"
english_title: "Actress moksha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107204/actress-moksha"
published_at: "2023-04-05T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642d0456313d7_5-6.jpg"
keywords: []
---

# മാളികപ്പുറം സിനിമ രണ്ട് തവണ കണ്ടുകഴിഞ്ഞു: ബംഗാളി നടി മോക്ഷ

> **Lead Summary:** വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കള്ളനും ഭഗവതിയും. ഒരു ചെറിയ ഇടവേളയ്‌ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയിൽ ഭഗവതിയായി പ്രത്യക്ഷപ്പെട്ടത് ബംഗാളി നടി മോക്ഷയാണ്. ഐശ്വര്യം നിറഞ്ഞ, മലയാളിത്തം തുളുമ്പുന്ന സൗന്ദര്യം കൊണ്ടും വശ്യമനോഹരമായ ചിരിയാലും പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയിരിക്കുകയാണ് താരം. ഇപ്പോഴിതാ താൻ അവസാനമായി കണ്ട മലയാളചിത്രത്തെ പറ്റിയും നടൻ ഉണ്ണി മുകുന്ദനെക്കുറിച്ചും പ്രതികരിച്ചിരിക്കുകയാണ് മോക്ഷ.

## Article Content

വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കള്ളനും ഭഗവതിയും. ഒരു ചെറിയ ഇടവേളയ്‌ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയിൽ ഭഗവതിയായി പ്രത്യക്ഷപ്പെട്ടത് ബംഗാളി നടി മോക്ഷയാണ്. ഐശ്വര്യം നിറഞ്ഞ, മലയാളിത്തം തുളുമ്പുന്ന സൗന്ദര്യം കൊണ്ടും വശ്യമനോഹരമായ ചിരിയാലും പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയിരിക്കുകയാണ് താരം. ഇപ്പോഴിതാ താൻ അവസാനമായി കണ്ട മലയാളചിത്രത്തെ പറ്റിയും നടൻ ഉണ്ണി മുകുന്ദനെക്കുറിച്ചും പ്രതികരിച്ചിരിക്കുകയാണ് മോക്ഷ.

താൻ അവസാനമായി കണ്ട മലയാള ചലച്ചിത്രം മാളികപ്പുറമാണെന്നും ചിത്രം ഏറെ ഇഷ്ടമായിയെന്നും നടി പറഞ്ഞു. കുടുംബത്തോടൊപ്പം രണ്ട തവണ സിനിമ കണ്ടു കഴിഞ്ഞു. മാളികപ്പുറത്തിൽ കല്ലുവായി വേഷമിട്ട ദേവനന്ദയുടെ പ്രകടനം മികച്ചതായിരുന്നു. ഉണ്ണി മുകുന്ദന്റെ അഭിനയം കണ്ട് അത്ഭുതപെട്ടുപോയി. സെക്കന്‌റ് ഹാഫിൽ ഉണ്ണിയുടെ എൻട്രി ഞെട്ടിച്ചു. ദേവനന്ദയുടെ ഫാനായി മാറി താൻ എന്നും ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ മോക്ഷ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107204/actress-moksha)