---
title: "വിഷം കലർത്തി പിതാവിനെ കൊന്ന കേസ് ; പ്രതി മയൂരനാഥനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് കോടതിയില്‍"
english_title: "Avanoor case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107207/avanoor-case"
published_at: "2023-04-05T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642d06bd896ff_images_(36).jpeg"
keywords: []
---

# വിഷം കലർത്തി പിതാവിനെ കൊന്ന കേസ് ; പ്രതി മയൂരനാഥനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് കോടതിയില്‍

> **Lead Summary:** അവണൂർ സ്വദേശി ശശീന്ദ്രനെ പ്രത്യേക വിഷക്കൂട്ട് തയ്യാറാക്കി മകൻ മയൂരനാഥൻ കൊലപ്പെടുത്തിയ കേസിൽ പ്രതി മയൂരനാഥനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് കോടതിയെ സമീപിക്കും.

## Article Content

അവണൂർ സ്വദേശി ശശീന്ദ്രനെ പ്രത്യേക വിഷക്കൂട്ട് തയ്യാറാക്കി മകൻ മയൂരനാഥൻ കൊലപ്പെടുത്തിയ കേസിൽ പ്രതി മയൂരനാഥനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് കോടതിയെ സമീപിക്കും.

അവണൂർ സ്വദേശി ശശീന്ദ്രനെ പ്രത്യേക വിഷക്കൂട്ട് തയ്യാറാക്കിയാണ് മകൻ മയൂരനാഥൻ കൊലപ്പെടുത്തിയത്. ഓൺലൈനിൽ നിന്നാണ് ഇതിനുള്ള രാസവസ്തുക്കൾ വാങ്ങിയതെന്നും പ്രതി പോലീസിന്നോട് പറഞ്ഞിരുന്നു. 

ഇതിന് വേറെ ആരുടെയെങ്കിലും സഹായം കിട്ടിയിരുന്നോ എന്നും എങ്ങനെ വിഷക്കൂട്ടു തയ്യാറാക്കിയെന്നും വ്യക്തമാകാനാണ് മയൂരനാഥനെ പോലീസ് കസ്റ്റഡിയിൽ ചോദിക്കുന്നത്. അവണൂർ സ്വദേശി ശശീന്ദ്രനെ കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് മയൂരനാഥൻ കടല കറിയിൽ വിഷം കലർത്തി നൽകി കൊന്നത്. 15 വർഷം മുമ്പ് മയൂരനാഥന്‍റെ അമ്മ മരിച്ചിരുന്നു. തുടർന്ന് ഒരു വർഷത്തിനുള്ളിൽ അച്ഛൻ വീണ്ടും വിവാഹം കഴിച്ചതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107207/avanoor-case)