---
title: "എം ഡി എം എ യും കഞ്ചാവുമായി ഇരിട്ടിയിൽ രണ്ടു പേർ പിടിയിൽ "
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107218/arrested"
published_at: "2023-04-05T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642d0c5220db6_images_-_2023-01-21T144342.532.jpeg"
keywords: []
---

# എം ഡി എം എ യും കഞ്ചാവുമായി ഇരിട്ടിയിൽ രണ്ടു പേർ പിടിയിൽ 

> **Lead Summary:** **ഇരിട്ടി: **എം ഡി എം എ യും കഞ്ചാവുമായി രണ്ടു പേരെ എക്സൈസ് പിടികൂടി കേസെടുത്തു. ഇരിട്ടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ സി.രജിത്തും പാർട്ടിയും കൂട്ടുപുഴ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് 10 ഗ്രാം കഞ്ചാവ് കൈവശം വച്ച കൊയിലാണ്ടി സ്വദേശി കെ.എം ഷമീറിനെയും 430 മില്ലി ഗ്രാം മെത്താംഫിറ്റമിൻ കൈവശം വച്ച കർണ്ണാടക കൊടക് സ്വദേശി എം.എം തൗഫീഖിനേയും പിടികൂടിയത്.

## Article Content

**ഇരിട്ടി: **എം ഡി എം എ യും കഞ്ചാവുമായി രണ്ടു പേരെ എക്സൈസ് പിടികൂടി കേസെടുത്തു. ഇരിട്ടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ സി.രജിത്തും പാർട്ടിയും കൂട്ടുപുഴ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് 10 ഗ്രാം കഞ്ചാവ് കൈവശം വച്ച കൊയിലാണ്ടി സ്വദേശി കെ.എം ഷമീറിനെയും 430 മില്ലി ഗ്രാം മെത്താംഫിറ്റമിൻ കൈവശം വച്ച കർണ്ണാടക കൊടക് സ്വദേശി എം.എം തൗഫീഖിനേയും പിടികൂടിയത്.

ഇരുവർക്കുമെതിരെ  എൻ ഡി പി എസ് കേസെടുത്തു. പ്രിവന്റീവ്‌ ഓഫീസർ പ്രമോദ്.കെ.പി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് രവി .കെ .എൻ, സിവിൽ എക്സൈസ് ഓഫീസർമാരായ , ആദർശ്.പി, സജേഷ് .പി.കെ , വനിത സിവിൽ എക്സൈസ് ഓഫീസർ ശരണ്യ .വി എന്നിവരടങ്ങുന്ന സംഘമാണ് ഇരുവരേയും പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107218/arrested)