---
title: "ബക്കറ്റിൽ ഉപേക്ഷിച്ച നവജാത ശിശുവിനെ ചൈൽഡ് വെൽഫെയർ കമ്മറ്റി ഏറ്റെടുത്തു; തണൽ അഭയകേന്ദ്രത്തിലേക്ക് മാറ്റും"
english_title: "Alappuzha "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107240/alappuzha"
published_at: "2023-04-05T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642d27edde6f6_Screenshot_20230405-131834_Facebook.jpg"
keywords: []
---

# ബക്കറ്റിൽ ഉപേക്ഷിച്ച നവജാത ശിശുവിനെ ചൈൽഡ് വെൽഫെയർ കമ്മറ്റി ഏറ്റെടുത്തു; തണൽ അഭയകേന്ദ്രത്തിലേക്ക് മാറ്റും

> **Lead Summary:** **ആലപ്പുഴ**: ആറൻമുള കോട്ടയിൽ ബക്കറ്റിൽ ഉപക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാതശിശുവിനെ പത്തനംതിട്ട ജില്ലാ സിഡബ്ലിയുസി ഏറ്റെടുത്തു. ആരോ​ഗ്യനില മെച്ചപ്പെട്ട ശേഷം കുട്ടിയെ തണൽ അഭയകേന്ദ്രത്തിലേക്ക് മാറ്റും. കുട്ടിയെ അമ്മ മനപൂർവ്വം ഉപേക്ഷിച്ചതാണെന്നാണ് നി​ഗമനമെന്ന് സിഡബ്ലിയുസി ചെയർമാൻ രാജീവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ''അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളെ താമസിപ്പിക്കേണ്ടത് തണൽ എന്ന സ്ഥാപനത്തിലാണ്. തണലിലെ അഡ്മിനിസ്ട്രേഷന് നിർദ്ദേശം കൊടുത്ത് കുട്ടിയുടെ താത്ക്കാലിക സം​രക്ഷണം അവരേറ്റെടുത്തിട്ടുണ്ട്.

## Article Content

**ആലപ്പുഴ**: ആറൻമുള കോട്ടയിൽ ബക്കറ്റിൽ ഉപക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാതശിശുവിനെ പത്തനംതിട്ട ജില്ലാ സിഡബ്ലിയുസി ഏറ്റെടുത്തു. ആരോ​ഗ്യനില മെച്ചപ്പെട്ട ശേഷം കുട്ടിയെ തണൽ അഭയകേന്ദ്രത്തിലേക്ക് മാറ്റും. കുട്ടിയെ അമ്മ മനപൂർവ്വം ഉപേക്ഷിച്ചതാണെന്നാണ് നി​ഗമനമെന്ന് സിഡബ്ലിയുസി ചെയർമാൻ രാജീവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ''അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളെ താമസിപ്പിക്കേണ്ടത് തണൽ എന്ന സ്ഥാപനത്തിലാണ്. തണലിലെ അഡ്മിനിസ്ട്രേഷന് നിർദ്ദേശം കൊടുത്ത് കുട്ടിയുടെ താത്ക്കാലിക സം​രക്ഷണം അവരേറ്റെടുത്തിട്ടുണ്ട്.

കുട്ടിയുടെ ഭാവി സംരക്ഷണം തണലിലായിരിക്കും ഉണ്ടാകുക. ഒരു കിലോ 300 ​ഗ്രാം തൂക്കമേയുള്ളൂ. കുട്ടികളുടെ ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്. ആരോ​ഗ്യം ഭേദപ്പെടുന്ന മുറക്ക് ഡിസ്ചാർജ് ആയി വരികയും തുടർന്നുള്ള ദിവസങ്ങളിൽ തണലിൽ തന്നെ സംരക്ഷിക്കുക. പേരിടുക തുടങ്ങി അങ്ങോട്ടുള്ള കാര്യങ്ങൾക്കെല്ലാം തണലായിരിക്കും ആശ്രയം.'' എൻ രാജീവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107240/alappuzha)