---
title: "സാധാരണക്കാരൻ്റെ വീടെന്ന ആഗ്രഹത്തിന് കടയ്ക്കൽ കത്തി വെക്കുകയാണ് സംസ്ഥാന സർക്കാർ: ഡിസിസി ജനറൽ സെക്രട്ടറി കെ.പി സാജു "
english_title: "K P saju"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107270/k-p-saju"
published_at: "2023-04-05T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642d42d21e11f_IMG-20230405-WA0083.jpg"
keywords: []
---

# സാധാരണക്കാരൻ്റെ വീടെന്ന ആഗ്രഹത്തിന് കടയ്ക്കൽ കത്തി വെക്കുകയാണ് സംസ്ഥാന സർക്കാർ: ഡിസിസി ജനറൽ സെക്രട്ടറി കെ.പി സാജു 

> **Lead Summary:** സാധാരണക്കാരൻ്റെ വീടെന്ന ആഗ്രഹത്തിന് കടയ്ക്കൽ കത്തി വെക്കുകയാണ് സംസ്ഥാന സർക്കാറെന്ന് ഡിസിസി ജനറൽ സെക്രട്ടറി കെ.പി സാജു. കുന്നോത്ത് പറമ്പ് ഗ്രാമ പഞ്ചായത്തിന് മുന്നിൽ യു ഡി എഫ് കൗൺസിലർമാർ നടത്തിയ കുത്തിയിരിപ്പ് സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സാജു.

## Article Content

സാധാരണക്കാരൻ്റെ വീടെന്ന ആഗ്രഹത്തിന് കടയ്ക്കൽ കത്തി വെക്കുകയാണ് സംസ്ഥാന സർക്കാറെന്ന് ഡിസിസി ജനറൽ സെക്രട്ടറി കെ.പി സാജു. കുന്നോത്ത് പറമ്പ് ഗ്രാമ പഞ്ചായത്തിന് മുന്നിൽ യു ഡി എഫ് കൗൺസിലർമാർ നടത്തിയ കുത്തിയിരിപ്പ് സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സാജു.

ബജറ്റിൽ 4,800 കോടിയുടെ അധിക ബാധ്യതയാണ് ജനങ്ങൾക്കു മേൽ അടിച്ചേൽപ്പിച്ചത്. ജനങ്ങൾക്ക് വേണ്ടിയാണെന്നാണ് പറയുന്നത്. എന്നാൽ ക്ഷേമ പെൻഷനുകളിൽ ഒരു നയാ പൈസ പോലും ഗവർമെണ്ട് വർധിപ്പിച്ചില്ലെന്നും സാജു പറഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ അന്യായമായ നികുതി-പെർമിറ്റ് ഫീ വർധനക്കെതിരെ,പദ്ധതി നിർവഹണം താറുമാറാക്കിയതിനെതിരെ, പഞ്ചായത്തിൻ്റെ അധികാരം വെട്ടിക്കുറക്കുന്നതിനെതിരെ കുന്നോത്തുപറമ്പ് ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ യു.ഡി.എഫ് ജന പ്രതിനിധികൾ കുത്തിയിരിപ്പ് സമരം നടത്തിയത്.

പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.മുഹമ്മദലി അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ.നജാഫ് മുഖ്യ പ്രഭാഷണം നടത്തി. കെ.പി.രാമചന്ദ്രൻ മാസ്റ്റർ, മഹമൂദ് കൊമ്പൻ, ഇസ്മായിൽ മുത്താറി, സി.വി.അബ്ദുൽ ജലീൽ, ഖദീജ തെക്കയിൽ, ഫൈസൽ കൂലോത്ത്, എം.ഉഷ, കെ.പി.സഫരിയ,പി .വി അഷ്കറലി,കെ.ഫസീല എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് മെമ്പർ സാദിഖ് പാറാട് സ്വാഗതവും, അഞ്ചാം വാർഡ് മെമ്പർ കെ.കെ.സനൂബ് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107270/k-p-saju)