---
title: "കണ്ണൂർ റൂറൽ ജില്ലയിൽ അനുവദിച്ച പുതിയ പോലീസ് വാഹങ്ങളുടെ ഫ്ലാഗ് ഓഫ്‌ നടന്നു "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107273/kannur"
published_at: "2023-04-05T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642d440993b1f_IMG-20230405-WA0105.jpg"
keywords: []
---

# കണ്ണൂർ റൂറൽ ജില്ലയിൽ അനുവദിച്ച പുതിയ പോലീസ് വാഹങ്ങളുടെ ഫ്ലാഗ് ഓഫ്‌ നടന്നു 

> **Lead Summary:**  കണ്ണൂർ റൂറൽ ജില്ലയിൽ അനുവദിച്ച പുതിയ പോലീസ് വാഹങ്ങളുടെ ഫ്ലാഗ് ഓഫ്‌ നടന്നു. കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലത ഐ.പി.എസ് ഫ്ലാഗ് ഓഫ് ചെയ്തു. രണ്ട് ബൈക്കുകൾ ഉൾപ്പെടെ ഏഴ് വാഹനങ്ങളാണ് കണ്ണൂർ റൂറൽ ജില്ലാ പോലീസിന് പുതിയതായി അനുവദിച്ചത്. കണ്ണൂർ റൂറലിന് കീഴിലുള്ള കേളകം, കുടിയാന്മല, മുഴക്കുന്ന് സ്റ്റഷനുകളിലേക്കും പയ്യന്നൂർ കൺട്രോൾ റൂമിനുമായി നാല് മഹീന്ദ്ര ബൊല്ലേറോകളും സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിക്കായി മഹീന്ദ്ര എക്സ്.യു.വി കാറും തളിപ്പറമ്പ്, പഴയങ്ങാടി സ്റ്റഷനുകളിലേക്ക് രണ്ട് ബൈക്കുകളുമാണ് ലഭിച്ചത്.

## Article Content

 കണ്ണൂർ റൂറൽ ജില്ലയിൽ അനുവദിച്ച പുതിയ പോലീസ് വാഹങ്ങളുടെ ഫ്ലാഗ് ഓഫ്‌ നടന്നു. കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലത ഐ.പി.എസ് ഫ്ലാഗ് ഓഫ് ചെയ്തു. രണ്ട് ബൈക്കുകൾ ഉൾപ്പെടെ ഏഴ് വാഹനങ്ങളാണ് കണ്ണൂർ റൂറൽ ജില്ലാ പോലീസിന് പുതിയതായി അനുവദിച്ചത്. കണ്ണൂർ റൂറലിന് കീഴിലുള്ള കേളകം, കുടിയാന്മല, മുഴക്കുന്ന് സ്റ്റഷനുകളിലേക്കും പയ്യന്നൂർ കൺട്രോൾ റൂമിനുമായി നാല് മഹീന്ദ്ര ബൊല്ലേറോകളും സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിക്കായി മഹീന്ദ്ര എക്സ്.യു.വി കാറും തളിപ്പറമ്പ്, പഴയങ്ങാടി സ്റ്റഷനുകളിലേക്ക് രണ്ട് ബൈക്കുകളുമാണ് ലഭിച്ചത്.

മാങ്ങാട്ടുപറമ്പിലെ റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ റൂറൽ ജില്ലാ പൊലിസ് മേധാവി എം. ഹേമലത ഐ.പി.എസ് ഫ്ലാഗ് ഓഫ് ചെയ്തു. എ.എസ്.പി എ.ജെ ബാബു, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി.പി രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107273/kannur)