---
title: "കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്ര വിളക്കുമഹോത്സവത്തിന് കൊടിയേറി"
english_title: "Flag hoisted for Utra Valakkumahotsavam at Kandyparam Sri Dharmashasta Temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107278/flag-hoisted-for-utra-valakkumahotsavam-at-kandyparam-sri-dharmashasta-temple"
published_at: "2023-04-05T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642d48d0885e8_Screenshot_2023-04-05-15-35-51-61_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്ര വിളക്കുമഹോത്സവത്തിന് കൊടിയേറി

> **Lead Summary:** **കണ്ണൂർ**: വടക്കേമലബാറിലെ പ്രധാന ധർമ്മശാസ്താ ക്ഷേത്രങ്ങളിലൊന്നായ കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്രവിളക്ക് മഹോത്സവത്തിന് ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ കൊടിയേറി. വൈകുന്നേരം നിടുവാട്ട് മഹല്ല് ജുമാ മസ്ജിദ് ഭാരവാഹികളുടെ നേതൃത്വത്തിൽ പഞ്ചസാരക്കുടം സമർപ്പണം നടന്നു ' ദീപാരാധനയ്ക്ക് ക്ഷേത്രം കോയ്മ മംഗലശ്ശേരി നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ തിരുവത്താഴത്തിനുള്ള അരി അളവ്, തുടർന്ന് സാംസ്കാരിക സദസ്സ് ഉത്സവാഘോഷ കമ്മിറ്റി പ്രസിഡൻ്റ് അഡ്വ: കെ.ഗോപാലകൃഷ്ണൻ്റെ അധ്യക്ഷതയിൽ കെ.വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ**: വടക്കേമലബാറിലെ പ്രധാന ധർമ്മശാസ്താ ക്ഷേത്രങ്ങളിലൊന്നായ കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്രവിളക്ക് മഹോത്സവത്തിന് ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ കൊടിയേറി. വൈകുന്നേരം നിടുവാട്ട് മഹല്ല് ജുമാ മസ്ജിദ് ഭാരവാഹികളുടെ നേതൃത്വത്തിൽ പഞ്ചസാരക്കുടം സമർപ്പണം നടന്നു ' ദീപാരാധനയ്ക്ക് ക്ഷേത്രം കോയ്മ മംഗലശ്ശേരി നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ തിരുവത്താഴത്തിനുള്ള അരി അളവ്, തുടർന്ന് സാംസ്കാരിക സദസ്സ് ഉത്സവാഘോഷ കമ്മിറ്റി പ്രസിഡൻ്റ് അഡ്വ: കെ.ഗോപാലകൃഷ്ണൻ്റെ അധ്യക്ഷതയിൽ കെ.വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ പി.നന്ദകുമാർ, നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.രമേശൻ, ക്ഷേത്രം എക്സി: ഓഫീസർ എം.മനോഹരൻ ,ചെയർമാൻ എൻ.രാധാകൃഷണൻ, സുകുമാരൻ പെരിയച്ചൂർ ,പി.ദാമോദരൻ തുടങ്ങിയവർ സംസാരിച്ചു . ഇന്ന് മുതൽ 11 വരെ എല്ലാ ദിവസവും രാവിലെ 5 ന് ഗണപതി ഹോമം, ഉഷഃപൂജ ,8.30 ന് ശ്രീഭൂതബലി, ആനപ്പുറത്ത് എഴുന്നള്ളത്ത്, നവകം, പഞ്ചഗവ്യം പൂജിച്ച് കലശം ആടി ഉച്ചപൂജ, വടക്കേ കാവിൽ കലശം, വൈകു: 4.30ന് കേളി, കൊമ്പ്പറ്റ് ,5ന് ഗജവീരൻമാരുടെ അകമ്പടിയോടെ കാഴ്ചശീവേലി, പഞ്ചവാദ്യം, മേളം,ദീപരാധന, സേവ, 8 ന് അന്നദാനം, രാത്രി 10 മണിക്ക് വയത്തൂർ കാലിയാർ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, എതിരേൽപ്പ്, ചന്തം, തിടമ്പുനൃത്തം, അകത്തെഴുന്നള്ളത്ത്, അത്താഴപൂജ എന്നിവ ഉണ്ടാവും.

ഒന്നാം വിളക്ക് ദിനമായ 5 ന് ബുധനാഴ്ച (ഇന്ന്) രാത്രി 8 ന് കോംപ്ലക്സ് ടീം കണ്ണാടിപ്പറമ്പ് ഒരുക്കുന്ന താവം ഗ്രാമവേദിയുടെ നാട്ടറിവ് പാട്ടുകൾ രണ്ടാം വിളക്ക് 6 ന് വ്യാഴാഴ്ച രാത്രി 8 ന് കുവലയം കഥകളി ആസ്വാദക സഭ അവതരിപ്പിക്കുന്ന കഥകളി,കഥ: കിരാതം എന്നിവ ഉണ്ടാവും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107278/flag-hoisted-for-utra-valakkumahotsavam-at-kandyparam-sri-dharmashasta-temple)