---
title: "മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന"
english_title: "Rtpcr test kannur nov 15"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10730/rtpcr-test-kannur-nov-15"
published_at: "2021-11-15T06:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6191b71c435a7_images - 2021-11-15T065538.113.jpeg"
keywords: []
---

# മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

> **Lead Summary:** **കണ്ണൂർ** : ജില്ലയില്‍ തിങ്കൾ (നവംബര്‍ 15) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.

## Article Content

**കണ്ണൂർ** : ജില്ലയില്‍ തിങ്കൾ (നവംബര്‍ 15) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.

പെരിങ്ങോ താലൂക്ക് ആശുപത്രി ഓൾഡ് ബിൽഡിംഗ്‌, മയ്യിൽ സാമൂഹിക ആരോഗ്യ കേന്ദ്രം, പേരാവൂർ താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ 12.30 വരെയും നടുവിൽ കരുവഞ്ചാൽ ചർച്ച് പാരിഷ് ഹാൾ, പഴയങ്ങാടി താലൂക്ക് ആശുപത്രി, ചെറുകുന്ന് തറ കുടുംബാരോഗ്യ കേന്ദ്രം, ഇരിട്ടി താലൂക്ക് ആശുപത്രി, കൂത്തുപറമ്പ് താലൂക്ക് ആശുപത്രി

രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് വരെയും, കണ്ണൂര്‍ ഓഫീസേഴ്സ് ക്ലബ് എന്നിവിടങ്ങളില്‍ 10 മുതല്‍ മൂന്ന് വരെയും പുളിങ്ങോം കുടുംബാരോഗ്യ കേന്ദ്രം, ഇരിക്കൂർ സാമൂഹിക ആരോഗ്യ കേന്ദ്രം, ബ്ലോക്ക് പ്രാഥമികാരോഗ്യകേന്ദ്രം കീഴ്പ്പളളി എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ നാല് വരെയും പരിശോധന നടക്കും.

പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീര്‍ (ആരോഗ്യം) അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10730/rtpcr-test-kannur-nov-15)