---
title: "കൽപ്പറ്റയിൽ  മൂന്ന് നില കെട്ടിടത്തിന്റെ മുകളിൽ നിന്നും മേൽക്കൂര തകർന്നു വീണ്  നിരവധി ഇരുചക്ര വാഹനങ്ങൾ തകർന്നു"
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107301/kalpetta"
published_at: "2023-04-05T18:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642d6fbb54093_IMG-20230405-WA0176.jpg"
keywords: []
---

# കൽപ്പറ്റയിൽ  മൂന്ന് നില കെട്ടിടത്തിന്റെ മുകളിൽ നിന്നും മേൽക്കൂര തകർന്നു വീണ്  നിരവധി ഇരുചക്ര വാഹനങ്ങൾ തകർന്നു

> **Lead Summary:** **കൽപ്പറ്റ**: ശക്തമായ കാറ്റിനെ തുടർന്ന് കമ്പളക്കാട് ടൗണിൽ മൂന്ന് നില കെട്ടിടത്തിന്റെ മുകളിൽ നിന്നും മേൽക്കൂര തകർന്നു വീണു. നിരവധി ഇരുചക്ര വാഹനങ്ങൾ തകർന്നു. ആർക്കും പരിക്കില്ല. കൽപ്പറ്റ ഫയർ സ്റ്റേഷനിൽ നിന്നും സ്റ്റേഷൻ ഓഫീസർ പി കെ ബഷീറിന്റെ നേതൃത്വത്തിൽ ഒരു യൂണിറ്റ് സംഭവ സ്ഥലത്തെത്തി. മേൽക്കൂരയ്ക്ക് ഉപയോഗിച്ച ഷീറ്റുകളും പൈപ്പുകളും മുറിച്ചുമാറ്റി റോഡ് ഗതാഗതം പുന:സ്ഥാപിച്ചു. ശേഷം കമ്പളക്കാട് പോലീസ് സ്റ്റേഷന് മുന്നിൽ റോഡിൽ വീണ മരവും മുറിച്ചു നീക്കി റോഡ് ഗതാഗത യോഗ്യമാക്കി.

## Article Content

**കൽപ്പറ്റ**: ശക്തമായ കാറ്റിനെ തുടർന്ന് കമ്പളക്കാട് ടൗണിൽ മൂന്ന് നില കെട്ടിടത്തിന്റെ മുകളിൽ നിന്നും മേൽക്കൂര തകർന്നു വീണു. നിരവധി ഇരുചക്ര വാഹനങ്ങൾ തകർന്നു. ആർക്കും പരിക്കില്ല. കൽപ്പറ്റ ഫയർ സ്റ്റേഷനിൽ നിന്നും സ്റ്റേഷൻ ഓഫീസർ പി കെ ബഷീറിന്റെ നേതൃത്വത്തിൽ ഒരു യൂണിറ്റ് സംഭവ സ്ഥലത്തെത്തി. മേൽക്കൂരയ്ക്ക് ഉപയോഗിച്ച ഷീറ്റുകളും പൈപ്പുകളും മുറിച്ചുമാറ്റി റോഡ് ഗതാഗതം പുന:സ്ഥാപിച്ചു. ശേഷം കമ്പളക്കാട് പോലീസ് സ്റ്റേഷന് മുന്നിൽ റോഡിൽ വീണ മരവും മുറിച്ചു നീക്കി റോഡ് ഗതാഗത യോഗ്യമാക്കി.

ദൗത്യത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി ഒ വർഗീസ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി വിജയൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ ബിജു, സുജിത്ത് എം എസ്, ബി ഷറഫുദ്ദീൻ എം വി ദീപ്ത് ലാൽ അഭിജിത് സി ബി, കെ ആർ ദീപു ഹോംഗാർഡ്മാരായ ഇ എ ചന്തു, പി കെ ബിനു എന്നിവരും സിവിൽ ഡിഫെൻസ് അംഗം കെ മുത്തലിബ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107301/kalpetta)