മസ്കത്ത്: ഒമാനിൽ വാഹനാപകടത്തിൽ മരിച്ച കണ്ണൂർ, ആലപ്പുഴ സ്വദേശികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. കണ്ണൂര്‍ ചാല സ്വദേശി മനോജ് നിവാസില്‍ രാഹുല്‍ രമേഷ് (34), ആലപ്പുഴ മാന്നാര്‍ സ്വദേശി കുട്ടംപേരൂര്‍ 11ാം വാര്‍ഡില്‍ അശ്വതി ഭവനത്തില്‍ സന്തോഷ് കുമാര്‍ പിള്ള (41) എന്നിവരുടെ മൃതദേഹമാണ് ബുധനാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ട് പോകുക. ദിവസങ്ങൾക്ക് മുമ്പ് നിസ്വയിലായിരുന്നു അപകടം. ജോലി കഴിഞ്ഞ് സഹപ്രവര്‍ത്തകരോടൊപ്പം നടപ്പാതയിലൂടെ നടക്കുന്നതിനിടെ പിന്നില്‍നിന്നു വന്ന സ്‌പോര്‍ട്‌സ് കാര്‍ ഇടിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ക്കു ലഭിച്ച വിവരം. നിസ്വ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി കണ്ണൂര്‍, തിരുവന്തപുരം വിമാനത്താവളങ്ങള്‍ വഴിയാണ് നാട്ടിലെത്തിക്കുക. രമേഷ് ചാലില്‍ ആണ് രാഹുല്‍ രമേഷിന്റെ പിതാവ്. മാതാവ്: ഉഷ കൊട്ടിയം. ചെങ്ങന്നൂര്‍ പുലിയൂര്‍ തെക്കുംകോവില്‍ പരേതനായ പുരുഷോത്തമന്‍ പിള്ളയുടെ മകനാണ് സന്തോഷ് കുമാര്‍ പിള്ള. മാതാവ്: ശാന്തകുമാരി. ഭാര്യ: അശ്വതി പിള്ള. മകന്‍: നൈനിക് എസ്. പിള്ള.
The bodies of Kannur and Alappuzha natives who died in a car accident in Oman will be repatriated.