---
title: "വീട്: പെർമിറ്റ്, അപേക്ഷ ഫീസുകൾ കുത്തനെ കൂട്ടിയ ഇടത് സർക്കാരിനെതിരെ മുസ്‌ലിം യൂത്ത്‌ ലീഗ് പ്രതിഷേധ ധർണ്ണ നടത്തി "
english_title: "Home: Muslim Youth League stages protest against Left government hike in permit and application fees"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107306/home-muslim-youth-league-stages-protest-against-left-government-hike-in-permit-and-application-fees"
published_at: "2023-04-05T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642d7d4af1ada_sdfgfdgd.jpg"
keywords: []
---

# വീട്: പെർമിറ്റ്, അപേക്ഷ ഫീസുകൾ കുത്തനെ കൂട്ടിയ ഇടത് സർക്കാരിനെതിരെ മുസ്‌ലിം യൂത്ത്‌ ലീഗ് പ്രതിഷേധ ധർണ്ണ നടത്തി 

> **Lead Summary:** **ഇരിട്ടി : **വീട് പെർമിറ്റ്: അപേക്ഷ ഫീസുകൾ കുത്തനെ കൂട്ടിയ ഇടത് സർക്കാരിനെതിരെ മുസ്‌ലിം യൂത്ത്‌ലീഗ് ഇരിട്ടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി നഗരസഭ കാര്യാലയത്തിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. പ്രതിഷേധ ധര്‍ണ്ണ മുസ്‌ലിം ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ എം എം മജീദ് ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

**ഇരിട്ടി : **വീട് പെർമിറ്റ്: അപേക്ഷ ഫീസുകൾ കുത്തനെ കൂട്ടിയ ഇടത് സർക്കാരിനെതിരെ മുസ്‌ലിം യൂത്ത്‌ലീഗ് ഇരിട്ടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി നഗരസഭ കാര്യാലയത്തിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. പ്രതിഷേധ ധര്‍ണ്ണ മുസ്‌ലിം ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ എം എം മജീദ് ഉദ്ഘാടനം നിർവ്വഹിച്ചു.

ഫവാസ് പുന്നാട് അധ്യക്ഷത വഹിച്ചു. പുതിയ ബഡ്ജറ്റിലെ അന്യയമായ നികുതി വർധനവിനോടൊപ്പം , വീട്‌ പെർമിറ്റിലെ ഫീസ് ഇനത്തിൽ കൊണ്ടുവന്ന അമിത വർദ്ധനവ് ഇടതു ഭരണം സമ്പൂർണ്ണമായ മനുഷ്യത്വ രഹിത സർക്കാരാണെന്ന് തെളിയിക്കുന്നതാണെന്ന് ഉദ്ഘാടകൻ എം എം മജീദ് അഭിപ്രായപ്പെട്ടു. മുസ്‌ലിം ലീഗ് ഇരിട്ടി മുനിസിപ്പൽ പ്രസിഡന്റ് അഷ്‌റഫ്‌ ചായിലോട് മുഖ്യ പ്രഭാഷണം നടത്തി.

സെക്രട്ടറി എം പി നിസാർ, നഗരസഭ ജനപ്രതിനിധികളായ സമീർ പുന്നാട്, വിപി റഷീദ്, സവാദ് പെരിയത്തിൽ, പികെ അബ്ദുൽ ഖാദർ, കെ കെ യൂസുഫ് ഹാജി എന്നിവർ സംസാരിച്ചു. മുസ്‌ലിം യൂത്ത് ലീഗ് ഇരിട്ടി മുനിസിപ്പൽ ജന. സെക്രട്ടറി സി.എം ഷാക്കിർ, പിപി ശംസുദ്ധീൻ, വി ഹാരിസ്, പികെ മുനീർ, കെ. ഷഹീർ, നിയാസ് വളോര, സി. കെ സാദിഖ്‌, കെ. സത്താർ, കെ തൻവീർ,എം ജാബിർ, കെസി ഉനൈസ്, പിഎം അജ്നാസ് എന്നിവർ പ്രതിഷേധ ധർണ്ണക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107306/home-muslim-youth-league-stages-protest-against-left-government-hike-in-permit-and-application-fees)