---
title: "തോട് വൃത്തിയാക്കുന്നതിനിടെ കൈത്തോക്ക് കണ്ടെടുത്തു. "
english_title: "The handgun was recovered while clearing the ditch."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107310/the-handgun-was-recovered-while-clearing-the-ditch"
published_at: "2023-04-05T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642d8017b5b5c_dsdgfg.jpg"
keywords: []
---

# തോട് വൃത്തിയാക്കുന്നതിനിടെ കൈത്തോക്ക് കണ്ടെടുത്തു. 

> **Lead Summary:** **തിരുവല്ല :** നിരണത്ത് തോട് വൃത്തിയാക്കുന്നതിനിടെ കൈത്തോക്ക് കണ്ടെടുത്തു. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ നിരണം പുത്തൂപ്പള്ളി തോട് വൃത്തിയാക്കുന്നതിനിടെ ബുധനാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് തോക്ക് ലഭിച്ചത്. തൊഴിലാളികൾ വിവരം അറിയിച്ചതിനെ തുടർന്ന് പുളിക്കീഴ് പൊലീസ് സ്ഥലത്തെത്തി തോക്ക് ഏറ്റുവാങ്ങി. തോക്ക് പൊലീസിലെ ആംഡ് വിഭാഗം പരിശോധിക്കുമെന്നും സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും എസ്.ഐ. പറഞ്ഞു

## Article Content

**തിരുവല്ല :** നിരണത്ത് തോട് വൃത്തിയാക്കുന്നതിനിടെ കൈത്തോക്ക് കണ്ടെടുത്തു. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ നിരണം പുത്തൂപ്പള്ളി തോട് വൃത്തിയാക്കുന്നതിനിടെ ബുധനാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് തോക്ക് ലഭിച്ചത്. തൊഴിലാളികൾ വിവരം അറിയിച്ചതിനെ തുടർന്ന് പുളിക്കീഴ് പൊലീസ് സ്ഥലത്തെത്തി തോക്ക് ഏറ്റുവാങ്ങി. തോക്ക് പൊലീസിലെ ആംഡ് വിഭാഗം പരിശോധിക്കുമെന്നും സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും എസ്.ഐ. പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107310/the-handgun-was-recovered-while-clearing-the-ditch)