---
title: "കാപ്പിത്തോട്ടത്തില്‍ കരടിയെ ചത്ത നിലയില്‍ കണ്ടെത്തി."
english_title: "A bear was found dead in a coffee plantation. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107311/a-bear-was-found-dead-in-a-coffee-plantation"
published_at: "2023-04-05T19:39:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642d815cc147b_zfdzgf.jpg"
keywords: []
---

# കാപ്പിത്തോട്ടത്തില്‍ കരടിയെ ചത്ത നിലയില്‍ കണ്ടെത്തി.

> **Lead Summary:** **പുല്‍പ്പള്ളി:** പുല്‍പ്പള്ളി ചീയമ്പം 73 കാപ്പിത്തോട്ടത്തില്‍ 12 വയസ് പ്രായം തോന്നിക്കുന്ന കരടിയെ ചത്ത നിലയില്‍ കണ്ടെത്തി. ഇന്ന് വൈകുന്നേരം നാലരയോടെയാണ് കരടിയെ ചത്ത നിലയില്‍ കണ്ടെത്തിയത്. വനപാലകര്‍ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്. ആഴ്ചകളായി പ്രദേശത്ത് കരടിയുടെ ശല്യം രൂക്ഷമായിരുന്നു. നേരത്തെ ചീയമ്പത്തും കോളിമൂല അടക്കമുള്ള പരിസരപ്രദേശങ്ങളിലും കരടിയെ നിരവധി പേര്‍ കണ്ടിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഇതോടെ പ്രദേശവാസികള്‍ ഭീതിയിലായിരുന്നു. ഇതിനിനിടയിലാണ് ഇപ്പോള്‍ കരടിയെ ചത്തനിലയില്‍ കണ്ടെത്തിയിരിക്കുന്നത്.

## Article Content

**പുല്‍പ്പള്ളി:** പുല്‍പ്പള്ളി ചീയമ്പം 73 കാപ്പിത്തോട്ടത്തില്‍ 12 വയസ് പ്രായം തോന്നിക്കുന്ന കരടിയെ ചത്ത നിലയില്‍ കണ്ടെത്തി. ഇന്ന് വൈകുന്നേരം നാലരയോടെയാണ് കരടിയെ ചത്ത നിലയില്‍ കണ്ടെത്തിയത്. വനപാലകര്‍ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്. ആഴ്ചകളായി പ്രദേശത്ത് കരടിയുടെ ശല്യം രൂക്ഷമായിരുന്നു. നേരത്തെ ചീയമ്പത്തും കോളിമൂല അടക്കമുള്ള പരിസരപ്രദേശങ്ങളിലും കരടിയെ നിരവധി പേര്‍ കണ്ടിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഇതോടെ പ്രദേശവാസികള്‍ ഭീതിയിലായിരുന്നു. ഇതിനിനിടയിലാണ് ഇപ്പോള്‍ കരടിയെ ചത്തനിലയില്‍ കണ്ടെത്തിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107311/a-bear-was-found-dead-in-a-coffee-plantation)