---
title: "ഇരിട്ടിയിൽ സർവീസ് സെൻററിൽ സൂക്ഷിച്ച വാഹനം മോഷ്ടിച്ചതായി പരാതി. "
english_title: "Complaint that the vehicle kept at the service center was stolen in Iriti."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107348/complaint-that-the-vehicle-kept-at-the-service-center-was-stolen-in-iriti"
published_at: "2023-04-05T23:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642db99a53ce8_dzfsdvfxvf.jpg"
keywords: []
---

# ഇരിട്ടിയിൽ സർവീസ് സെൻററിൽ സൂക്ഷിച്ച വാഹനം മോഷ്ടിച്ചതായി പരാതി. 

> **Lead Summary:** **ഇരിട്ടി: **പയഞ്ചേരിമുക്കിൽ സർവീസ് സെൻററിൽ സൂക്ഷിച്ച വാഹനം മോഷണം പോയതായി പരാതി. എക്സിക്യൂട്ടീവ് കാർ ക്ലിനിക് എന്ന സ്ഥാപനത്തിൽ നിന്നാണ് ബുധനാഴ്ച പുലർച്ചെ ബെൻസ് കാർ മോഷണം പോയത്. സ്ഥാപനത്തിൽ സർവീസിനായി എത്തിച്ച ബെൻസ് കാറാണ് പുലർച്ചെ നാലരയോടെ മോഷണം പോയത്.

## Article Content

**ഇരിട്ടി: **പയഞ്ചേരിമുക്കിൽ സർവീസ് സെൻററിൽ സൂക്ഷിച്ച വാഹനം മോഷണം പോയതായി പരാതി. എക്സിക്യൂട്ടീവ് കാർ ക്ലിനിക് എന്ന സ്ഥാപനത്തിൽ നിന്നാണ് ബുധനാഴ്ച പുലർച്ചെ ബെൻസ് കാർ മോഷണം പോയത്. സ്ഥാപനത്തിൽ സർവീസിനായി എത്തിച്ച ബെൻസ് കാറാണ് പുലർച്ചെ നാലരയോടെ മോഷണം പോയത്.

സ്ഥാപനത്തിന്റെ പൂട്ട് തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ സ്ഥാപനത്തിലെ സിസിടിവിയുടെ ഹാർഡ് ഡിസ്ക് അടക്കം മോഷ്ടിച്ച് കൊണ്ടുപോവുകയായിരുന്നു. വാഹന സർവീസിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളും മോഷണം പോയതോടൊപ്പം സ്ഥാപനത്തിലെ സാധന സാധനസാമഗ്രികളെല്ലാം തന്നെ വാരിവലിച്ചിട്ട നിലയിലാണ്. ഇവിടെ സർവീസിനായി എത്തിച്ച ഫോർച്യൂണറുമായി കടന്നു കളയാനാണ് മോഷ്ടാക്കൾ ആദ്യം ശ്രമിച്ചതെന്നാണ് സംശയിക്കുന്നത്.

ഇത് ഓടിച്ചു കൊണ്ടുപോകാൻ കഴിയാത്തതിനാൽ സ്ഥാപനത്തിന് മുന്നിൽ തന്നെ ഉപേക്ഷിച്ച നിലയിലാണ്. ഇതിനുശേഷം ബെൻസുമായി ഇവർ കടന്നു കളയുകയായിരുന്നു. മോഷണ ദൃശ്യം തൊട്ടടുത്ത സ്ഥാപനത്തിലെ സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107348/complaint-that-the-vehicle-kept-at-the-service-center-was-stolen-in-iriti)