---
title: "ഈ മാസം ഇനി വരാനിരിക്കുന്നത് 9 ബാങ്ക് അവധി ദിനങ്ങൾ."
english_title: "There are 9 bank holidays coming up this month. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107350/there-are-9-bank-holidays-coming-up-this-month"
published_at: "2023-04-06T00:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642dcabb7dc2d_WhatsApp_Image_2023-04-06_at_12.50.35_AM.jpeg"
keywords: []
---

# ഈ മാസം ഇനി വരാനിരിക്കുന്നത് 9 ബാങ്ക് അവധി ദിനങ്ങൾ.

> **Lead Summary:** ഈ മാസം ഇനി വരാനിരിക്കുന്നത് 9 ബാങ്ക് അവധി ദിനങ്ങൾ. അതിൽ പലതും വെള്ളിയും ശനിയും കൂടി ആയതിനാൽ അടുപ്പിന്ന് രണ്ടോ മുന്നോ ദിവസത്തേക്ക് ബാങ്ക് ഇടപാടുകൾ നടക്കില്ല. അതുകൊണ്ട് തന്നെ ഈ ദിവസങ്ങൾ കരുതിയിരിക്കണം. ഏപ്രിൽ 7ന് ദുഃഖ വെള്ളിയാണ്. ഏപ്രിൽ 8 ശനിയും ബാങ്ക് അവധിയാണ്. ഏപ്രിൽ 9 ഞായറാണ്. അതുകൊണ്ട് തന്നെ ഈ ആഴ്ച അടുപ്പിച്ച് മൂന്ന് ദിവസം ബാങ്ക് അവധിയായിരിക്കും. ഈ ദിനങ്ങളിൽ ബാങ്ക് ഇടപാടുകൾ സാധിക്കില്ല. അടുത്ത ആഴ്ച ഏപ്രിൽ 14ന് വെള്ളിയാഴ്ച അംബേദ്കർ ജയന്തിയും ശനിയാഴ്ച ഏപ്രിൽ 15ന് വിഷുവുമാണ്. ഈ രണ്ട് ദിവസവും തൊട്ടടുത്ത ദിവസം ഞായറാഴ്ചയും വന്നതോടെ ഈ ആഴ്ചയും മൂന്ന് ദിവസങ്ങൾ ബാങ്ക് അവധിയായിരിക്കും. തൊട്ടടുത്ത ആഴ്ച ഏപ്രിൽ 21ന് ഈദുൽ ഫിത്തർ അവധിയാണ്. ഈ ദിവസം ബാങ്ക് പ്രവർത്തിക്കില്ല. ഏപ്രിൽ 22 ശനിയും ഏപ്രിൽ 23 ഞായറും കൂടി ബാങ്ക് അവധിയായിരിക്കും. പിന്നീട് വരുന്ന ഏപ്രിൽ 30 ഞായറാഴ്ചയും പതിവ് പോലെ ബാങ്ക് അവധിയാണ്.

## Article Content

ഈ മാസം ഇനി വരാനിരിക്കുന്നത് 9 ബാങ്ക് അവധി ദിനങ്ങൾ. അതിൽ പലതും വെള്ളിയും ശനിയും കൂടി ആയതിനാൽ അടുപ്പിന്ന് രണ്ടോ മുന്നോ ദിവസത്തേക്ക് ബാങ്ക് ഇടപാടുകൾ നടക്കില്ല. അതുകൊണ്ട് തന്നെ ഈ ദിവസങ്ങൾ കരുതിയിരിക്കണം. ഏപ്രിൽ 7ന് ദുഃഖ വെള്ളിയാണ്. ഏപ്രിൽ 8 ശനിയും ബാങ്ക് അവധിയാണ്. ഏപ്രിൽ 9 ഞായറാണ്. അതുകൊണ്ട് തന്നെ ഈ ആഴ്ച അടുപ്പിച്ച് മൂന്ന് ദിവസം ബാങ്ക് അവധിയായിരിക്കും. ഈ ദിനങ്ങളിൽ ബാങ്ക് ഇടപാടുകൾ സാധിക്കില്ല. അടുത്ത ആഴ്ച ഏപ്രിൽ 14ന് വെള്ളിയാഴ്ച അംബേദ്കർ ജയന്തിയും ശനിയാഴ്ച ഏപ്രിൽ 15ന് വിഷുവുമാണ്. ഈ രണ്ട് ദിവസവും തൊട്ടടുത്ത ദിവസം ഞായറാഴ്ചയും വന്നതോടെ ഈ ആഴ്ചയും മൂന്ന് ദിവസങ്ങൾ ബാങ്ക് അവധിയായിരിക്കും. തൊട്ടടുത്ത ആഴ്ച ഏപ്രിൽ 21ന് ഈദുൽ ഫിത്തർ അവധിയാണ്. ഈ ദിവസം ബാങ്ക് പ്രവർത്തിക്കില്ല. ഏപ്രിൽ 22 ശനിയും ഏപ്രിൽ 23 ഞായറും കൂടി ബാങ്ക് അവധിയായിരിക്കും. പിന്നീട് വരുന്ന ഏപ്രിൽ 30 ഞായറാഴ്ചയും പതിവ് പോലെ ബാങ്ക് അവധിയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107350/there-are-9-bank-holidays-coming-up-this-month)