---
title: "'ഹെഡ് ഓഫ് സ്റ്റേറ്റു’ മായി പ്രിയങ്ക ചോപ്ര "
english_title: "Head of state Hollywood movie "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107404/head-of-state-hollywood-movie"
published_at: "2023-04-06T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642e600818849_images_(38).jpeg"
keywords: []
---

# 'ഹെഡ് ഓഫ് സ്റ്റേറ്റു’ മായി പ്രിയങ്ക ചോപ്ര 

> **Lead Summary:** പ്രിയങ്ക ചോപ്ര വീണ്ടും ഹോളിവുഡിലേക്ക്. 'ഹെഡ് ഓഫ് സ്റ്റേറ്റ്' എന്ന ചിത്രത്തിലാണ് പ്രിയങ്ക ചോപ്ര അഭിനയിക്കുക. പ്രിയങ്ക ചോപ്ര തന്നെ ഇതുസംബന്ധിച്ച വാര്‍ത്ത ഷെയര്‍ ചെയ്‍തിട്ടുണ്ട്. ജോണ്‍ സിനി, ഇഡ്രിസ് എല്‍ബ എന്നിവരും ചിത്രത്തില്‍ പ്രിയങ്കയ്‍ക്കൊപ്പം വേഷമിടും.

## Article Content

പ്രിയങ്ക ചോപ്ര വീണ്ടും ഹോളിവുഡിലേക്ക്. 'ഹെഡ് ഓഫ് സ്റ്റേറ്റ്' എന്ന ചിത്രത്തിലാണ് പ്രിയങ്ക ചോപ്ര അഭിനയിക്കുക. പ്രിയങ്ക ചോപ്ര തന്നെ ഇതുസംബന്ധിച്ച വാര്‍ത്ത ഷെയര്‍ ചെയ്‍തിട്ടുണ്ട്. ജോണ്‍ സിനി, ഇഡ്രിസ് എല്‍ബ എന്നിവരും ചിത്രത്തില്‍ പ്രിയങ്കയ്‍ക്കൊപ്പം വേഷമിടും.

ഇല്യ ആണ് ചിത്രത്തിന്റെ സംവിധാനം. ആമസോണ്‍ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിര്‍മാണം. മെയില്‍ പ്രിയങ്കയുടെ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. 'സിറ്റഡല്‍' എന്ന സീരിസാണ് പ്രേക്ഷകര്‍ പ്രിയങ്ക ചോപ്രയുടേതായി ആരാധകര്‍ കാത്തിരിക്കുന്നത്.

പ്രിയങ്ക ചോപ്ര ജോനാസും റിച്ചാർഡ് മാഡനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിറ്റാഡലില്‍ ടുച്ചിയും ലെസ്ലി മാൻവില്ലെയും അഭിനയിക്കുന്നു. ലോകമെമ്പാടുമുള്ള 240ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും 'സിറ്റഡൽ' ലഭ്യമാകും. സ്വതന്ത്ര ആഗോള ചാര ഏജൻസിയായ 'സിറ്റഡലി'ന്റെ തകർച്ചയും 'സിറ്റഡലി'ന്‍റെ പതനത്തോടെ രക്ഷപെട്ട ഏജന്‍റുമാരായ 'മേസൺ കെയ്‌നും' 'നാദിയ സിനും' അവരുടെ ഭൂതകാലത്തെക്കുറിച്ച് അറിയാതെ പുതിയ ഐഡന്‍റിറ്റികൾക്ക് കീഴിൽ പുതിയ ജീവിതം കെട്ടിപ്പടുക്കുന്നതുമാണ് സിരീസിന്‍റെ പ്രമേയം. ഇവര്‍ വീണ്ടും ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി ഒരു ദൗത്യത്തിനിറങ്ങുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107404/head-of-state-hollywood-movie)