---
title: "ഹനുമാൻ ജയന്തി ദിനം - പുതിയ പോസ്റ്ററുമായി ‘ആദിപുരുഷ്'"
english_title: "Aadhipurush malayalam movie "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107416/aadhipurush-malayalam-movie"
published_at: "2023-04-06T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642e67dcbf59c_images_(39).jpeg"
keywords: []
---

# ഹനുമാൻ ജയന്തി ദിനം - പുതിയ പോസ്റ്ററുമായി ‘ആദിപുരുഷ്'

> **Lead Summary:** ഹനുമാൻ ജയന്തി ദിനത്തോട് അനുബന്ധിച്ച് ആദിപുരുഷ് ടീം പങ്കുവച്ച പുതിയ പോസ്റ്റർ ശ്രദ്ധനേടുന്നു. തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് 'ആദിപുരുഷ്'. രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാവണനായി സെയ്‍ഫ് അലി ഖാനും രാമനായി പ്രഭാസും വേഷമിടുന്നു.

## Article Content

ഹനുമാൻ ജയന്തി ദിനത്തോട് അനുബന്ധിച്ച് ആദിപുരുഷ് ടീം പങ്കുവച്ച പുതിയ പോസ്റ്റർ ശ്രദ്ധനേടുന്നു. തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് 'ആദിപുരുഷ്'. രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാവണനായി സെയ്‍ഫ് അലി ഖാനും രാമനായി പ്രഭാസും വേഷമിടുന്നു.

ദേവദത്ത നാഗെ ആണ് ആദിപുരുഷിൽ ഹനുമാനായി എത്തുന്നത്. അദ്ദേഹത്തിന്റെ ക്യാരക്ടർ ലുക്കാണ് അണിയറ പ്രവർത്തകർ പങ്കുവച്ചിരിക്കുന്നത്. 'രാമന്റെ ഭക്തരും രാംകഥയുടെ ജീവിതവും... ഹനുമാൻ ഭഗവാൻ നമസ്‌കാരം', എന്നാണ് പോസ്റ്റർ പങ്കുവച്ച് നടൻ പ്രഭാസ് കുറിച്ചത്.

പലതവണ റിലീസ് മാറ്റിവച്ച ആദിപുരുഷ് ജൂണ്‍ 16ന് റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ജനുവരി 12ന് ആദിപുരുഷ് തിയറ്ററുകളിൽ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പിന്നീട് റിലീസ് മാറ്റുകയായിരുന്നു. ടി സിരീസ്, റെട്രോഫൈല്‍സ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റാവത്ത്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107416/aadhipurush-malayalam-movie)