---
title: "സേന വിഭാഗങ്ങളിലേക്ക് പ്രീ റിക്രൂട്ട്‌മെന്റ് സൗജന്യ പരിശീലനം"
english_title: "Recrutment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107430/recrutment"
published_at: "2023-04-06T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642e71f8983da_images_-_2023-04-06T124645.118.jpeg"
keywords: []
---

# സേന വിഭാഗങ്ങളിലേക്ക് പ്രീ റിക്രൂട്ട്‌മെന്റ് സൗജന്യ പരിശീലനം

> **Lead Summary:**  പട്ടികജാതി വിഭാഗക്കാര്‍ക്കായി സേന വിഭാഗങ്ങളിലേക്ക് പ്രീ റിക്രൂട്ട്‌മെന്റ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സൈനിക, അര്‍ധസൈനിക, പൊലീസ്, എക്‌സെസ് തുടങ്ങിയ സേനാ വിഭാഗങ്ങളിലേക്ക് തൊഴില്‍ നേടാന്‍ ആഗ്രഹിക്കുന്ന യുവതിയുവാക്കള്‍ക്ക് രണ്ട് മാസത്തെ റസിഡന്‍ഷ്യല്‍ പരിശീലനമാണ് നല്‍കുന്നത്. 18 നും 26നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. പുരുഷന്‍മാര്‍ക്ക് 167 സെമിയും വനിതകള്‍ക്ക് 157 സെമിയും ഉയരമുണ്ടായിരിക്കണം. എസ്എസ്എല്‍സി വിജയിച്ചിരിക്കണം. പ്ലസ്ടുവോ ഉയര്‍ന്ന യോഗ്യതയോ ഉള്ളവര്‍ക്ക് മുന്‍ഗണന. കോഴിക്കോട് പ്രീ റിക്രൂട്ട്‌മെന്റ് ട്രെയിനിങ് സെന്റെറിലാണ് പരിശീലനം.

## Article Content

 പട്ടികജാതി വിഭാഗക്കാര്‍ക്കായി സേന വിഭാഗങ്ങളിലേക്ക് പ്രീ റിക്രൂട്ട്‌മെന്റ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സൈനിക, അര്‍ധസൈനിക, പൊലീസ്, എക്‌സെസ് തുടങ്ങിയ സേനാ വിഭാഗങ്ങളിലേക്ക് തൊഴില്‍ നേടാന്‍ ആഗ്രഹിക്കുന്ന യുവതിയുവാക്കള്‍ക്ക് രണ്ട് മാസത്തെ റസിഡന്‍ഷ്യല്‍ പരിശീലനമാണ് നല്‍കുന്നത്. 18 നും 26നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. പുരുഷന്‍മാര്‍ക്ക് 167 സെമിയും വനിതകള്‍ക്ക് 157 സെമിയും ഉയരമുണ്ടായിരിക്കണം. എസ്എസ്എല്‍സി വിജയിച്ചിരിക്കണം. പ്ലസ്ടുവോ ഉയര്‍ന്ന യോഗ്യതയോ ഉള്ളവര്‍ക്ക് മുന്‍ഗണന. കോഴിക്കോട് പ്രീ റിക്രൂട്ട്‌മെന്റ് ട്രെയിനിങ് സെന്റെറിലാണ് പരിശീലനം.

താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും മൂന്ന് കോപ്പി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടയും സഹിതം ഏപ്രില്‍ 10 ന് രാവിലെ 11 മണിക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ പ്രാഥമിക യോഗ്യതാ നിര്‍ണയത്തിന് ഹാജരാകണം. ഫോണ്‍: 9447469280, 9447546617.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107430/recrutment)