---
title: "യുവകലാസാഹിതി കണ്ണൂർ ജില്ലാ സമ്മേളനം ഏപ്രിൽ 8,9 തിയ്യതികളിൽ കൂത്തുപറമ്പിൽ നടക്കും"
english_title: "Koothuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107433/koothuparamba"
published_at: "2023-04-06T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642e733a5c0d0_Screenshot_2023-04-06-12-46-18-83_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# യുവകലാസാഹിതി കണ്ണൂർ ജില്ലാ സമ്മേളനം ഏപ്രിൽ 8,9 തിയ്യതികളിൽ കൂത്തുപറമ്പിൽ നടക്കും

> **Lead Summary:** **കൂത്തുപറമ്പ്** : യുവകലാസാഹിതി കണ്ണൂർ ജില്ലാ സമ്മേളനം ഏപ്രിൽ 8,9 തിയ്യതികളിൽ കൂത്തുപറമ്പിൽ നടക്കും. 8ന് വൈകുന്നേരം 5 മണിക്ക് മാറോളിഘട്ട് ഇന്നസെന്റ് നഗറിൽ നടക്കുന്ന സാംസ്‌കാരിക സദസ്സ് യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റും കവിയുമായ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

## Article Content

**കൂത്തുപറമ്പ്** : യുവകലാസാഹിതി കണ്ണൂർ ജില്ലാ സമ്മേളനം ഏപ്രിൽ 8,9 തിയ്യതികളിൽ കൂത്തുപറമ്പിൽ നടക്കും. 8ന് വൈകുന്നേരം 5 മണിക്ക് മാറോളിഘട്ട് ഇന്നസെന്റ് നഗറിൽ നടക്കുന്ന സാംസ്‌കാരിക സദസ്സ് യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റും കവിയുമായ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

തുടർന്ന് സംഗീതസന്ധ്യ. 9 ന് രാവിലെ 10 മണിക്ക് പ്രതിനിധി സമ്മേളനം കെ യുപി സ്കൂളിൽ തയ്യാറാക്കിയ എൻ. സി മമ്മൂട്ടി മാസ്റ്റർ നഗറിൽ എഴുത്തുകാരൻ വി. എസ് അനിൽകുമാർ ഉദ്ഘാടനം ചെയ്യും. ഇപ്റ്റ സംസ്ഥാന സെക്രട്ടറി വി കെ സുരേഷ്ബാബു നാടക പ്രതിഭകളെ ആദരിക്കും.

ജില്ലയിലെ 13 മണ്ഡലങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 130 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി യുവാകലാസാഹിതി ജില്ലാ സെക്രട്ടറി ഷിജിത്ത് വായന്നൂർ, സംഘാടക സമിതി ചെയർമാൻ സി. വിജയൻ, രക്ഷധികാരി കെ വി രജീഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാന സെക്രട്ടറി ഡോ. ഒ കെ മുരളീകൃഷ്ണൻ, വൈസ് പ്രസിഡന്റ്മാരായ വി. ആയിഷാബീവി, അഷറഫ് കുരുവട്ടൂർ എന്നിവരുംഅഡ്വ. പി. അജയകുമാർ,ടി. പ്രകാശൻ മാസ്റ്റർ എന്നിവരും പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107433/koothuparamba)