---
title: "കിണറ്റിൽ വീണ സഹോദരനെ പൈപ്പിലൂടെ ഊർന്നിറങ്ങി രക്ഷിച്ച് ദിയ: മിഠായിപ്പൊതി സമ്മാനിച്ച് ആരോഗ്യമന്ത്രി"
english_title: "Diya rescued his brother who fell into the well by descending through the pipe; The health minister presented a candy pack"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107438/diya-rescued-his-brother-who-fell-into-the-well-by-descending-through-the-pipe-the-health-minister-presented-a-candy-pack"
published_at: "2023-04-06T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642e7bc74e5f8_Screenshot_2023-04-06-13-15-54-38_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# കിണറ്റിൽ വീണ സഹോദരനെ പൈപ്പിലൂടെ ഊർന്നിറങ്ങി രക്ഷിച്ച് ദിയ: മിഠായിപ്പൊതി സമ്മാനിച്ച് ആരോഗ്യമന്ത്രി

> **Lead Summary:** **ആലപ്പുഴ**: ആലപ്പുഴ മാവേലിക്കരയിൽ കിണറ്റിൽ വീണ രണ്ട് വയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തിയ എട്ട് വയസുകാരിയ്ക്ക് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ മിഠായിപ്പൊതിയെത്തി. കിണറ്റിൽ വീണ മാങ്കാംകുഴി കല്ലിത്തുണ്ടം സനലിന്റെയും ഷാജിലയുടെയും മകൻ ഇവാനിനെ (അക്കു) മൂത്ത സഹോദരി ദിയയാണ് രക്ഷിച്ചത്.

## Article Content

**ആലപ്പുഴ**: ആലപ്പുഴ മാവേലിക്കരയിൽ കിണറ്റിൽ വീണ രണ്ട് വയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തിയ എട്ട് വയസുകാരിയ്ക്ക് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ മിഠായിപ്പൊതിയെത്തി. കിണറ്റിൽ വീണ മാങ്കാംകുഴി കല്ലിത്തുണ്ടം സനലിന്റെയും ഷാജിലയുടെയും മകൻ ഇവാനിനെ (അക്കു) മൂത്ത സഹോദരി ദിയയാണ് രക്ഷിച്ചത്.

സംഭവത്തെക്കുറിച്ചുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കുട്ടിക്ക് തന്റെ വകയൊരു മധുരം നൽകാൻ മാവേലിക്കര ജില്ലാ ആസ്പത്രി സൂപ്രണ്ട് ഡോ. കെ.എ. ജിതേഷിനോട് മന്ത്രി പറഞ്ഞിരുന്നു. ഇതുപ്രകാരം അദ്ദേഹം നേരിട്ട് കുട്ടിയുടെ വീട്ടിലെത്തിയാണ് മിഠായിപ്പൊതി കൈമാറിയത്. ഡോക്ടറുടെ ഫോണിൽ മന്ത്രി വീണാ ജോർജ് വീഡിയോകോൾ ചെയ്ത് കുട്ടിയുമായി സംസാരിക്കുകയും ചെയ്തു.

കുട്ടിക്ക് മന്ത്രി എല്ലാവിധ ആശംസകളും നേർന്നു. മിടുക്കിയായി പഠിച്ചു വളരണം. കുട്ടിയുടെ അമ്മയുമായും സന്തോഷം പങ്കുവച്ചു. ദിയയുടെ സഹോദരനോടുള്ള സ്നേഹം തന്റെ ഹൃദയത്തെ ആർദ്രമാക്കുന്നതായി മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107438/diya-rescued-his-brother-who-fell-into-the-well-by-descending-through-the-pipe-the-health-minister-presented-a-candy-pack)