---
title: "കമ്പളക്കാട് ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്ന് കഞ്ചാവും, ബ്രൗണ്‍ ഷുഗറും പിടിച്ചെടുത്തു"
english_title: "Ganjam and brown sugar were seized from non-state workers in Kampalakkad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107450/ganjam-and-brown-sugar-were-seized-from-non-state-workers-in-kampalakkad"
published_at: "2023-04-06T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642e8a128b9c7_Picsart_23-04-06_13-49-28-860.jpg"
keywords: []
---

# കമ്പളക്കാട് ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്ന് കഞ്ചാവും, ബ്രൗണ്‍ ഷുഗറും പിടിച്ചെടുത്തു

> **Lead Summary:** **വയനാട്**: വയനാട്ടിൽ ഇന്നും ലഹരി മരുന്ന് വേട്ട . കമ്പളക്കാട് ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്ന് കഞ്ചാവും, ബ്രൗണ്‍ ഷുഗറും പിടിച്ചെടുത്തു. രണ്ട് പേർ അറസ്റ്റിൽ. വയനാട് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കമ്പളക്കാട് ടൗണില്‍ നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് പിടിച്ചത്.

## Article Content

**വയനാട്**: വയനാട്ടിൽ ഇന്നും ലഹരി മരുന്ന് വേട്ട . കമ്പളക്കാട് ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്ന് കഞ്ചാവും, ബ്രൗണ്‍ ഷുഗറും പിടിച്ചെടുത്തു. രണ്ട് പേർ അറസ്റ്റിൽ. വയനാട് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കമ്പളക്കാട് ടൗണില്‍ നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് പിടിച്ചത്.

ടൗണിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് പോകുന്ന റോഡില്‍ നിന്നുമാണ് ഇതര സംസ്ഥാന തൊഴിലാഴികളായ രണ്ടു പേരെ പോലീസ് പിടിച്ചത്. ജാര്‍ഗണ്ഡ് സ്വദേശികളായ ഹസീബള്‍ ഷേക്, മാഫിര്‍ ഷേക് എന്നിവരാണ് അറസ്റ്റിലായത്. 6 ഗ്രാം ബ്രൗണ്‍ ഷുഗറും , 550 ഗ്രാം കഞ്ചാവും ഇവരിൽ നിന്ന് പിടിച്ചെടുത്തു.

കമ്പളക്കാട് പോലീസ് എസ്.ഐ. ദാമോദരന്‍, എസ്.സി.പി.ഒ മനോജ്, എസ്.സി.പി.ഒ രതീഷ്, എസ്.സി.പി.ഒ വിപിന്‍ , ഡ്രൈവര്‍ ജോണ്‍സണ്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ലഹരി വേട്ട നടന്നത്. പ്രതികളെ ഇന്ന് ഉച്ചക്ക് കോടതിയില്‍ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107450/ganjam-and-brown-sugar-were-seized-from-non-state-workers-in-kampalakkad)