---
title: "നീല,വെള്ള റേഷൻ കാർഡുകൾക്ക് ഈ മാസം മുതൽ മണ്ണെണ്ണ ഇല്ല"
english_title: "No kerosene for blue and white ration cards from this month"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107456/no-kerosene-for-blue-and-white-ration-cards-from-this-month"
published_at: "2023-04-06T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642e92cdcc75b_one-litre-additional-kerosene-for-red-colour-ration-card-holders.jpg"
keywords: []
---

# നീല,വെള്ള റേഷൻ കാർഡുകൾക്ക് ഈ മാസം മുതൽ മണ്ണെണ്ണ ഇല്ല

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്തെ മുൻഗണന ഇതര വിഭാഗമായ നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്ക് ഇനി മുതൽ മണ്ണെണ്ണ ഇല്ല. ഇതോടെ 51.81 ലക്ഷം പേർക്ക് ഈ മാസം മുതൽ മണ്ണെണ്ണ ലഭിക്കില്ല. മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാർഡ് ഉടമകളായ 41.44 ലക്ഷം പേർക്ക് 3 മാസത്തിലൊരിക്കൽ അര ലീറ്റർ വീതം മണ്ണെണ്ണ ലഭിക്കും.കേന്ദ്ര വിഹിതം കുറച്ചതോടെയാണ് നീല, വെള്ള റേഷൻ കാർഡുകാരെ ആദ്യമായി മണ്ണെണ്ണ വിഹിതത്തിൽ നിന്നു സ്ഥിരമായി പുറത്താകുന്നത്.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്തെ മുൻഗണന ഇതര വിഭാഗമായ നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്ക് ഇനി മുതൽ മണ്ണെണ്ണ ഇല്ല. ഇതോടെ 51.81 ലക്ഷം പേർക്ക് ഈ മാസം മുതൽ മണ്ണെണ്ണ ലഭിക്കില്ല. മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാർഡ് ഉടമകളായ 41.44 ലക്ഷം പേർക്ക് 3 മാസത്തിലൊരിക്കൽ അര ലീറ്റർ വീതം മണ്ണെണ്ണ ലഭിക്കും.കേന്ദ്ര വിഹിതം കുറച്ചതോടെയാണ് നീല, വെള്ള റേഷൻ കാർഡുകാരെ ആദ്യമായി മണ്ണെണ്ണ വിഹിതത്തിൽ നിന്നു സ്ഥിരമായി പുറത്താകുന്നത്.

കേന്ദ്ര സർക്കാർ അനുവദിക്കുന്ന 3 മാസത്തേക്കുള്ള മണ്ണെണ്ണയുടെ വിഹിതം ഈ സാമ്പത്തിക വർഷം മുതൽ 5888 കിലോ ലീറ്ററിൽ (38.88 ലക്ഷം ലീറ്റർ) നിന്ന് 1944 കിലോ ലീറ്ററായാണ് (19.44 ലക്ഷം ലീറ്റർ) കുറച്ചത്.   വൈദ്യുതീകരിക്കാത്ത വീടുകൾ ഉള്ള എല്ലാ കാർഡ് ഉടമകൾക്കും 3 മാസത്തെ വിഹിതമായി 6 ലീറ്റർ തുടരും. ഇത് ഏപ്രിൽ, മേയ് മാസങ്ങളിലായി പകുത്തുനൽകും.നീക്കിയിരിപ്പ് സ്റ്റോക്കിൽ നിന്നു പുനഃക്രമീകരിച്ച വിതരണം ശനിയാഴ്ച ആരംഭിക്കാൻ ഭക്ഷ്യപൊതുവിതരണ വകുപ്പ് നിർദേശം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107456/no-kerosene-for-blue-and-white-ration-cards-from-this-month)