---
title: "പുല്ല്യോട് വെസ്റ്റ് വലിയപുരയിൽ ശ്രീപോർക്കലി ഭഗവതി ക്ഷേത്രം തിറ മഹോത്സവം സമാപിച്ചു"
english_title: "Sriporkali Bhagavathy Temple Thira Mahotsav concludes at Pulyot West Valiapura"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107490/sriporkali-bhagavathy-temple-thira-mahotsav-concludes-at-pulyot-west-valiapura"
published_at: "2023-04-06T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642eb377969d1_IMG-20230406-WA0143.jpg"
keywords: []
---

# പുല്ല്യോട് വെസ്റ്റ് വലിയപുരയിൽ ശ്രീപോർക്കലി ഭഗവതി ക്ഷേത്രം തിറ മഹോത്സവം സമാപിച്ചു

> **Lead Summary:** പുല്ല്യോട് വെസ്റ്റ് വലിയപുരയിൽ ശ്രീപോർക്കലി ഭഗവതി ക്ഷേത്രം തിറ മഹോത്സവം സമാപിച്ചു.മൂന്ന് ദിവസങ്ങളിലായാണ് തിറ മഹോത്സവം നടന്നത്.

## Article Content

പുല്ല്യോട് വെസ്റ്റ് വലിയപുരയിൽ ശ്രീപോർക്കലി ഭഗവതി ക്ഷേത്രം തിറ മഹോത്സവം സമാപിച്ചു.മൂന്ന് ദിവസങ്ങളിലായാണ് തിറ മഹോത്സവം നടന്നത്.

രാത്രി ശാസ്തപ്പൻ, ഗുളികൻ,കണ്ടനും പുലിയുടെ വെള്ളാട്ടവും ,ശ്രീപോർക്കലി ഭഗവതിയുടെ തോറ്റവും വെള്ളാട്ടവും തുടർന്ന് കുളിച്ചെഴുന്നള്ളത്ത്, ഇളയിടത്ത് ഭഗവതിയുടെ കലശവും വസൂരിമാല, വിഷ്ണുമൂർത്തിയുടെ വെള്ളാട്ടവും നടന്നു.കാലത്ത് മുതൽ ഗുളികൻ, ശിവപാർവ്വതി സങ്കല്പമുള്ള തെയ്യങ്ങളായ കണ്ടനും പുലിയുടെ പുറപ്പാട് നടന്നു.

തുടർന്ന് ശാസ്തപ്പൻ, ഇളയിടത്ത് ഭഗവതി, വിഷ്ണുമൂർത്തി ,വസൂരി മാല, ശ്രീപോർക്കലി ഭഗവതി എന്നീ തെയ്യങ്ങൾ കെട്ടിയാടി. ഉച്ചക്ക് പ്രസാദ സദ്യയും ഉണ്ടായി. നിരവധി ഭക്തജനങ്ങൾ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107490/sriporkali-bhagavathy-temple-thira-mahotsav-concludes-at-pulyot-west-valiapura)