---
title: "വിമൻ ചേംബർ വനിതാ സംരംഭക പ്രദർശന വിപണന മേള വെള്ളിയാഴ്ച സമാപിക്കും"
english_title: "Women's chamber "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107496/womens-chamber"
published_at: "2023-04-06T18:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642ebc97a43c3_IMG-20230406-WA0152.jpg"
keywords: []
---

# വിമൻ ചേംബർ വനിതാ സംരംഭക പ്രദർശന വിപണന മേള വെള്ളിയാഴ്ച സമാപിക്കും

> **Lead Summary:**  **കൽപ്പറ്റ :** വയനാട്ടിൽ ആദ്യമായി സ്ത്രീ സംരംഭകർക്കായി കൽപ്പറ്റ എൻ.എം.ഡി.സി.യിൽ പ്രദർശന വിപണന മേള തുടങ്ങി.

## Article Content

 **കൽപ്പറ്റ :** വയനാട്ടിൽ ആദ്യമായി സ്ത്രീ സംരംഭകർക്കായി കൽപ്പറ്റ എൻ.എം.ഡി.സി.യിൽ പ്രദർശന വിപണന മേള തുടങ്ങി.

മൂന്ന് ദിവസത്തെ വനിതാ സംരംഭക പ്രദർശന വിപണന മേള വെള്ളിയാഴ്ച രാത്രി സമാപിക്കും. വിമൻ ചേംബർ ഓഫ് കൊമേഴ്‌സിൻ്റെ നേതൃത്വത്തിൽ ഛായാമുഖി 2023 എന്ന പേരിൽ വെള്ളിയാഴ്ച വൈകിട്ട് വരെയാണ് മേള.

ഏപ്രിൽ ഏഴു വരെ നടക്കുന്ന മേളയിൽ വനിതാ സംരംഭകരുടെ ഉൽപ്പന്നങ്ങളാണ് ഇടം പിടിച്ചിട്ടുള്ളത്. എല്ലാ വർഷവും വനിതകളുടെ പ്രദർശന മേള സംഘടിപ്പിക്കാനാണ് സംഘാടകർ തീരുമാനിച്ചിട്ടുള്ളത്.

രാവിലെ പത്തു മുതൽരാത്രി ഏഴു വരെയാണ് മേള നടക്കുക .വനിതകൾക്ക് വേണ്ടി വനിതകളുടെ വാണിജ്യ സംഘടന ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു പ്രദർശന മേള വയനാട്ടിൽ സംഘടിപ്പിക്കുന്നത്.

വനിതാ സംരംഭകർക്ക്‌ അവരുടെ ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്താനും വിപണനം ചെയ്യാനുമുള്ള സ്ഥിരം വേദിയൊരുക്കുകയാണ് ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു.

കൽപ്പറ്റ എൻ.എം ഡി സി ഹാളിൽ ഒരുക്കുന്ന മേളയുടെ ഉത്ഘാടനം എം.എൽ.എ ടി.സിദ്ധീഖ് നിർവഹിച്ചു.

വിമൻ ചേംബർ ഓഫ് കൊമേഴ്‌സിന്റെ പുതിയ ലോഗോ ചടങ്ങിൽ മുൻസിപ്പൽ ചെയർമാൻ മുജീബ് കേയം തൊടി അനാവരണം ചെയ്തു. വിമൻ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് അന്ന ബെന്നി അധ്യക്ഷത വഹിച്ചു.

 ടൂറിസം , ആയുർവ്വേദം , സന്ദര്യ വർധക ഉൽപ്പന്നങ്ങൾ, ഭക്ഷ്യ സംസ്കരണം,ഡയറി , സ്ത്രീ സൗഹൃദ ടൂറിസം, ബാങ്കിങ് തുടങ്ങിയ മേഖലകളിൽ നിന്നൊക്കെ കമ്പനികൾ സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്.

മേളയോടനുബന്ധിച്ചു, സൗജന്യ മെഡിക്കൽ ക്യാമ്പും ആയുർവേദ ചികിത്സ ക്ലാസ്സുകളും കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്.

ഉദ്ഘാടന ചടങ്ങിൽ ജനറൽ സെക്രട്ടറി ബിന്ദു മിൽട്ടൺ , ഡോ.നിഷ ബിപിൻ, കൽപ്പറ്റ നഗര സഭാ കൗൺസിലർ വിനോദ് കുമാർ, നബാർഡ് എ.ജി.എം. വി. ജിഷ, അമ്പലവയൽ കൃഷി വിജ്ഞാൻ കേന്ദ്ര സി നി യർ സയൻ്റിസ്റ്റ് ഡോ.എൻ.ഇ. സഫിയ തുടങ്ങിയവർ സംസാരിച്ചു. 

വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വനിതാ സംരംഭകർക്കായി നടക്കുന്ന സെമിനാറിൽ കോർപ്പറേറ്റ് ട്രെയ്ൻ ജാസ്മിൻ കരീം സംരംഭകരുമായി സംവദിക്കും. വെള്ളിയാഴ്ച രാത്രി മേള സമാപിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107496/womens-chamber)